അഫ്ഗാനിസ്ഥാനില്‍ ബോംബാക്രമണം: 68 പേര്‍ കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാനിസ്ഥാനിലുണ്ടായ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 68 ആയി. 165 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. നാന്‍ഗര്‍ഹാര്‍ പ്രവിശ്യയിലാണ് പ്രക്ഷോഭകരെ ലക്ഷ്യമിട്ട് ചാവേറാക്രമണം നടന്നത്.
പ്രാദേശിക പൊലിസ് കമാന്‍ഡറെ നീക്കണമെന്നാവശ്യപ്പെട്ട് പ്രവിശ്യയില്‍ നിരവധി പേര്‍ പ്രതിഷേധിക്കാന്‍ സംഗമിച്ചിരുന്നു. ആച്ചിന്‍ ജില്ലയില്‍ നിന്നെത്തിയവരാണ് സ്‌ഫോടനത്തില്‍പ്പെട്ടത്.
പ്രവിശ്യാ തലസ്ഥാനമായ ജലാലാബാദിനും പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്തിനും ഇടയിലുള്ള ഹൈവേ പ്രതിഷേധക്കാര്‍ ഉപരോധിച്ച സമയത്താണ് സ്‌ഫോടനമുണ്ടായത്.
ഇക്കൊല്ലം ഉണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്. ഇത്തരത്തിലുള്ള ആക്രമണം ഇനിയും ഉണ്ടാവാമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കി. ഒക്ടോബറില്‍ നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഒത്തുകൂടുമ്പോള്‍ സമാനമായ ആക്രമണ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."