അപകട ക്കെണിയൊരുക്കി നീര്‍വാരം പാലത്തിന് സമീപത്തെ കുഴി
പനമരം: പനമരം ദാസനക്കര നീര്‍വാരം പാലത്തിനടുത്തെ കുഴി അപകടകെണിയൊരുക്കുന്നു. ജലനിധിയുടെ പൈപ്പ് പൊട്ടി വെള്ളം കുത്തിയൊലിച്ചാണ് കുഴി രൂപപ്പെട്ടത്. മഴവെള്ളപ്പാച്ചിലില്‍ കുഴിയുടെ വലിപ്പം ഓരോ ദിവസവും കൂടുകയാണ്.
രാത്രി ഇതുവഴി പോകുന്ന വാഹനങ്ങള്‍ കുഴിയിലേക്ക് ചെരിഞ്ഞ് അപകടത്തില്‍പ്പെട്ടിട്ടുണ്ട്. പനമരത്ത് നിന്നും കുറുവാ ദ്വീപിലേക്ക് ഏറ്റവും എളുപ്പത്തിലെത്തുന്ന വഴിയായതിനാല്‍ നിരവധി ടൂറിസ്റ്റ് വാഹനങ്ങള്‍ ഇതുവഴി പോകുന്നുണ്ട്. ശക്തമായ വെള്ളം വന്നതിനാല്‍ റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞ് ഇല്ലാതായിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പാണ് റോഡ് ഈ അവസ്ഥയിലായത്.
പ്രദേശവാസികള്‍ പലതവണ ബന്ധപ്പെട്ട അധികാരികളോട് പരാതി പറഞ്ഞെങ്കിലും യാതൊരു വിധ നടപടിയും നാളിതുവരെയായി സ്വീകരിച്ചട്ടില്ല. മഴ ശക്തമാകുന്നതോടെ കുഴിയുടെ ആഴം കൂടാന്‍ സാധ്യതയേറെയാണ്. ഇത് വന്‍ അപകടത്തിന് കാരണമാകും. പൊതുമരാമത്തിന്റെ അനാസ്ഥക്കെതിരെ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."