ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട്: സര്‍ക്കാര്‍ നടപടിക്കെതിരേ പ്രതിപക്ഷ അധ്യാപക സംഘടനകള്‍ ഹൈക്കോടതിയിലേക്ക്
തിരുവനന്തപുരം: ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതില്‍ പ്രതിഷേധിച്ച് വിദ്യാഭ്യാസ മന്ത്രിയെയും ജൂണ്‍ ആറിന് നടക്കുന്ന ജില്ലാ, സംസ്ഥാന തല പ്രവേശനോത്സവങ്ങളും ബഹിഷ്‌കരിക്കാന്‍ പ്രതിപക്ഷ അധ്യാപക സംഘടനകള്‍ തീരുമാനിച്ചു.
പ്രതിഷേധത്തിന്റെ ഭാഗമായി വിദ്യാഭ്യാസ മന്ത്രി പങ്കെടുക്കുന്ന പരിശീലന പരിപാടികള്‍ ഉള്‍പ്പെടെയുള്ളവ പൂര്‍ണമായി ബഹിഷ്‌കരിക്കാനാണ് തീരുമാനം. റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് ധാര്‍ഷ്ഠ്യമാണ്. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പൊതുവിദ്യാഭ്യാസ രംഗത്തെ ഗുണമേന്മയുമായി ബന്ധപ്പെട്ട ബാക്കിഭാഗം പുറത്തുവന്നിട്ടില്ല. അതുകൂടി പുറത്തുവന്നശേഷം റിപ്പോര്‍ട്ട് നടപ്പിലാക്കണം. സര്‍ക്കാര്‍ നടപടിക്കെതിരേ ഹൈക്കോടതിയെ സമീപിക്കും. റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള ഉത്തരവിറക്കുന്നത് സര്‍ക്കാര്‍ വൈകിക്കുകയാണ്. ഉത്തരവ് പുറത്തിറങ്ങിയാല്‍ ഉടന്‍ കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ അധ്യാപക സംഘടനാ നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിഷേധത്തിന്റെ ഭാഗമായി ജില്ലാ കേന്ദ്രങ്ങളില്‍ വ്യാഴാഴ്ച പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."