ഡയാലിസിസിന് ജീവനക്കാരില്ല; ജില്ലാ ആശുപത്രിയില്‍ സംഘര്‍ഷം
തൊടുപുഴ: ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂനിറ്റില്‍ ആവശ്യത്തിന് ജീവനക്കാരില്ലാതെ വന്നതിനെ തുടര്‍ന്ന് രോഗികളും ബന്ധുക്കളും ഡയാലിസിസ് യൂണിറ്റിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. ജില്ലാ ആശുപത്രിയില്‍ രാവിലെ ആറ് പേര്‍ക്കും, ഉച്ചകഴിഞ്ഞ് ആറ് പേര്‍ക്കുമാണ് ഡയാലിസിസ് ചെയ്തിരുന്നത് .
വെള്ളിയാഴ്ച ഇവിടെ രണ്ട് നഴ്‌സുമാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇവര്‍ രാവിലെ ഡോക്ടറുടെ സഹായത്തോടെ ആറ് പേര്‍ക്ക് ഡയാലിസിസ് നടത്തി. ഉച്ചകഴിഞ്ഞുള്ളവരോട് ജീവനക്കാരില്ലാത്തതിനാല്‍ അടുത്ത ദിവസം വരാന്‍ അറിയിച്ചെങ്കിലും ദൂരെ സ്ഥലങ്ങളില്‍ നിന്നും വന്നവര്‍ ഇവര്‍ പ്രതിഷേധവുമായി രംഗത്ത് വന്നു. രോഗികളും ബന്ധുക്കളും അടക്കമുളളവര്‍ പ്രതിഷേധ സൂചകമായി ഡയാലിസിസ് യൂണിറ്റിന് മുന്നില്‍ കുത്തിയിരുന്നു.
ബഹളം മൂര്‍ഛിച്ചതോടെ ആശുപത്രി അധികൃതര്‍ ഡിഎംഒയേയും ജില്ലാ പഞ്ചായത്ത് അധികൃതരേയും വിവിരം അറിയിച്ചു. ഇതെ തുടര്‍ന്ന് ഉച്ചകഴിഞ്ഞ് എത്തിയ രണ്ട് രോഗികള്‍ക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ഉമാദേവിയുടെ നേതൃത്വത്തില്‍ ഡയാലിസിസ് നടത്തി വിട്ടു. അടുത്ത ആഴ്ച മുതല്‍ ഡയാലിസിസ് യൂണിറ്റിലേക്ക് ആവശ്യത്തിന് നഴ്‌സുമാരേയും മറ്റ് വിദഗ്ധ സ്റ്റാഫുമാരേയും നിയോഗിക്കാമെന്ന് ഡിഎംഒയും, ജില്ലാ പഞ്ചായത്ത് അധികൃതരും അറിയിച്ചിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.എം.ആര്‍ ഉമാദേവി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."