സജ്‌ന ഷാജി ആശുപത്രിയില്‍; ആത്മഹത്യാ ശ്രമമെന്ന് റിപ്പോര്‍ട്ട്
കൊച്ചി: വഴിയരികില്‍ ബിരിയാണി കച്ചവടം നടത്തി വന്നിരുന്ന ട്രാന്‍സ്ജെന്‍ഡര്‍ യുവതി സജ്‌ന ഷാജി ആശുപത്രിയില്‍. അമിതമായ ഗുളികകള്‍ കഴിച്ചതിനെ തുടര്‍ന്നാണ് സജ്‌നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. വിവാദങ്ങളില്‍ മനംനൊന്തുള്ള ആത്മഹത്യാ ശ്രമമെന്നാണ് പൊലിസിന്‍രെ നിഗമനം.
ബിരിയാണി വില്‍ക്കുവാനെത്തിയ തന്നെ വില്‍പന നടത്താനാനുവദിക്കാതെ ചിലര്‍ ഉപദ്രവിച്ചെന്ന് സജ്‌ന ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞത് കേരളത്തില്‍ ഏറെ ചര്‍ച്ചയായിരുന്നു. ഇതറിഞ്ഞ് സിനിമാ സാംസ്‌ക്കാരിക മേഖലയിലെ നിരവധി പേര്‍ സജ്‌നക്ക് പിന്തുണയുമായി രംഗത്തെത്തി.
എന്നാല്‍ ഇതിന് പിന്നാലെ സജ്‌നയുടെ ഫേസ്ബുക്ക് ലൈവ് വീഡിയോയില്‍ പറയുന്ന കാര്യങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് ചിലര്‍ ആരോപിച്ചു. ഫേസ്ബുക്ക് വീഡിയോ വഴി സജ്‌നയും സുഹൃത്തുക്കളും ചേര്‍ന്ന് പണം സമാഹരിക്കാനായി നടത്തിയ നാടകമായിരുന്നെന്ന നിലയിലും ആരോപണമുയര്‍ന്നു.തുടര്‍ന്ന് സജ്‌നക്കെതിരെ വ്യാപകമായ സോഷ്യല്‍ മീഡിയ ആക്രമണം നടന്നിരുന്നു. ഈ വിവാദങ്ങളാണ് സജ്‌നയുടെ ആത്മഹത്യാശ്രമത്തിന്കാരണമെന്നാണ് പൊലിസ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."