സഊദിയില്‍ കോ പൈലറ്റ്, എയര്‍ ഹോസ്റ്റസ് മേഖലയില്‍ വനിതകളെ നിയമിക്കുന്നു
റിയാദ്: രാജ്യത്തെ വിമാനക്കമ്പനികളിലെ വിവിധ തസ്തികകള്‍ സഊദി വല്ക്കരിക്കാനും വനിതകളെ നിയമിക്കണതും നീക്കം തുടങ്ങി. വിമാനങ്ങളിലെ കോ ധപൈലറ്റ് സ്ഥാനം സഊക്കോടി വല്ക്കരിക്കുകയും എയര്‍ ഹോസ്റ്റസ് മേഖല വനിതാ വല്‍ക്കരിക്കുകയുമാണ് ലക്ഷ്യം.
നിലവില്‍ മൂന്നു വര്‍ഷത്തിനുള്ളി കോ പൈലറ്റ് സ്ഥാനം പൂര്ണമായതും സഊദി വല്‍ക്കരിക്കാനാണ് നീക്കം നശ്രമിക്കുന്നതെന്ന് ഓക്സ്ഫോര്‍ഡ് ഏവിയേഷന്‍ അക്കാദമി സി.ഇ.ഒ കേണല്‍ ഉസ്മാന് അല്‍മുതൈരി പറഞ്ഞു. ഇതേസമയം തന്നെ രാജ്യത്തെ വിമാന കമ്പനികളിലെ എയര്‍ ഹോസ്റ്റസുമാരുടെ നിയമനം പൂര്‍ണ്ണമായും വനിതകള്‍ക്കായി നീക്കിവെക്കാനും നീക്കമുണ്ട്. സഊദിയില്‍ വനിതകള്‍ക്ക് ഡ്രൈവിങ് അനുമതി നല്‍കിയത് മൂലം പൈലറ്റ് മേഖലകളിലേക്കും വനിതാക രംഗത്തെത്തിയിരുന്നു.
അതേസമയം, രാജ്യത്തെ സ്വകാര്യ വിമാനകമ്പനിയായ ഫ്ളൈനാസ് എയര്‍ കോ പൈലറ്റ് സ്ഥാനത്തേക്ക് വനിതകളെ ഉടന്‍ നിയമിച്ചു തുടങ്ങുമെന്ന് കമ്പനി അറിയിച്ചു.
സഊദി വ്യോമ രംഗത്തെ വനിതകള്‍ക്ക് ഉയര്‍ന്ന തസ്തികകള്‍ നല്‍കുന്നതിനുള്ള നീക്കങ്ങള്‍ തുടങ്ങിയതായി ഫ്ളൈനാസ് ചീഫ് എക്സിക്യു്ട്ടീവ് ഓഫീസര്‍ ബന്ദര്‍ അല്‍ മൊഹന്ന പറഞ്ഞു.രാജ്യത്തെ വ്യോമയാന വിപണിയില്‍ അടുത്ത പത്തു കൊല്ലം പ്രതിവര്‍ഷം 400 മുതല്‍ 600 വരെ പൈലറ്റുമാരെ ആവശ്യമാണെന്നാണ് കണക്കുകള്‍. 2038 ഓടെ ലോകത്ത് 63,000 പൈലറ്റുമാര്‍ക്ക് ആവശ്യമുണ്ടാകുമെന്നാണ് ബോയിംഗ് കമ്പനി പ്രതീക്ഷിക്കുന്നത്. ലോകത്ത് വനിതാ പൈലറ്റുമാര്‍ അഞ്ചു മുതല്‍ ഏഴു ശതമാനം വരെ മാത്രമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."