HOME
DETAILS
MAL
പാര്‍ട്ടി ഓഫിസുകള്‍ ആക്രമിക്കുവാന്‍ പാടില്ലെന്ന സര്‍വകക്ഷി ധാരണ ലംഘിക്കപ്പെട്ടു: കാനം
backup
May 13 2017 | 03:05 AM
കൊട്ടിയം: പാര്‍ട്ടി ഓഫിസുകള്‍ ആക്രമിക്കുവാന്‍ പാടില്ലെന്ന മുഖ്യമന്ത്രി വിളിച്ചു ചേര്ത്തസര്വകക്ഷി യോഗത്തിലെ ധാരണ മുഖത്തലയില്‍ ലംഘിക്കപ്പെട്ടതായി സി.പി.ഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു. മുഖത്തലയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്ത സി.പി.ഐ. മണ്ഡലം കമ്മിറ്റി ഓഫിസ് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികളെ പിടികൂടാന്‍ പൊലിസിന്റെ ഭാഗത്തു നിന്നും നടപടികള്‍ ഉണ്ടാകണം. അത് ഇതുവരെ ഉണ്ടാകാത്തത് നീതികരിക്കാനാകില്ല. കണ്ണൂര്‍ സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത നിയമസഭയില്‍ പ്രാതിനിധ്യമുള്ള കക്ഷികളുടെ യോഗത്തിലെ തീരുമാനം അട്ടിമറിച്ചത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."