HOME
DETAILS

സമ്പദ് വ്യവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യത: തൊഴില്‍ നിയമങ്ങള്‍ വ്യവസായികള്‍ക്കനുകൂലമാവും; 42 പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയോ സ്വകാര്യ വല്‍ക്കരിക്കുകയോ ചെയ്യും

  
backup
May 31 2019 | 16:05 PM

government-going-to-change-economical-policies-1

ന്യൂഡല്‍ഹി: പുതുതായി അധികാരമേറ്റ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ക്കൊരുങ്ങുന്നതായി സൂചന. 100 ദിന കര്‍മപരിപാടിയിലുള്‍പ്പെടുത്തിയാവും മാറ്റങ്ങള്‍ നടപ്പാക്കുക. തൊഴില്‍ നിയമങ്ങള്‍ വ്യവസായികള്‍ക്ക് അനുകൂലമാക്കുക, 42 പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുകയോ അടച്ചുപൂട്ടുകയോ ചെയ്യുക എന്നിവയടക്കമുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുക.

നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് സര്‍ക്കാറിന്റെ 100 ദിന കര്‍മ്മ പരിപാടിയെ കുറിച്ച് സൂചനകള്‍ നല്‍കിയത്. പാര്‍ലമെന്റിലെ ആദ്യ സമ്മേളനത്തില്‍ തന്നെ മോദി സര്‍ക്കാര്‍ വന്‍ സാമ്പത്തിക പരിഷ്‌കരണമുണ്ടായേക്കും. സ്വകാര്യ നിക്ഷേപം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. വിദേശ നിക്ഷേപകര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ സമ്പദ് വ്യവസ്ഥയിലുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
തൊഴില്‍ നിയമങ്ങള്‍ ഉദാരമാക്കുമെന്നും നീതി ആയോഗ് വൈസ് ചെയര്‍മാന്‍ പറഞ്ഞു. വ്യവസായികള്‍ക്ക് അനുകൂലമായാവും തൊഴില്‍ നിയമത്തിലെ മാറ്റം.

44 തൊഴില്‍ നിയമങ്ങള്‍ നാല് വിഭാഗങ്ങള്‍ക്ക് കീഴിലാക്കും. വേതനം, വാണിജ്യ ബന്ധം, സാമൂഹ്യ സുരക്ഷക്ഷേമം, തൊഴില്‍ സുരക്ഷിതത്വംആരോഗ്യംതൊഴില്‍ വ്യവസ്ഥ എന്നീ വിഭാഗങ്ങള്‍ക്ക് കീഴിലാവും തൊഴില്‍ നിയമങ്ങള്‍ കൊണ്ടുവരിക. ഇത് സങ്കീര്‍ണമായ തൊഴില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കമ്പനികളെ സഹായിക്കുമെന്നും രാജീവ് കുമാര്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരുകളുടെ ഉടമസ്ഥതയിലുള്ള എല്ലാ സ്ഥാപനങ്ങളുടേയും നിയന്ത്രണം ഏറ്റെടുക്കുന്ന ഒരു സ്വയംഭരണ കമ്പനിയെ സൃഷ്ടിക്കുമെന്നും രാജീവ് കുമാര്‍ പറഞ്ഞു. എയര്‍ ഇന്ത്യയടക്കം 42 പൊതു മേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യ വല്‍ക്കരിക്കുകയോ അടച്ചുപൂട്ടുകയോ ചെയ്യും. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥലമേറ്റടുക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനായി ഭൂ ബാങ്ക് രൂപീകരിക്കുമെന്നും രാജീവ് കുമാര്‍ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  12 minutes ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  13 minutes ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  16 minutes ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  an hour ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  9 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  9 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  10 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  10 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  10 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  10 hours ago