HOME
DETAILS
MAL
സീറ്റുകളില്‍ ജോസഫ് വിട്ടുവീഴ്ച ചെയ്യണം; പരസ്യമായ അവകാശവാദം വേണ്ടെന്നും കോണ്‍ഗ്രസ്
backup
October 20 2020 | 05:10 AM
കോട്ടയം: തദ്ദേശ, നിയമസഭ സീറ്റുകളില്‍ പരസ്യമായ അവകാശവാദം വേണ്ടെന്ന് പി.ജെ ജോസഫിനോട് കോണ്‍ഗ്രസ്. സീറ്റുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ച വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
കോട്ടയത്തു നടന്ന കോണ്‍ഗ്രസ് -കേരള കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ചയിലാണ് പി.ജെ ജോസഫിന് മുന്നില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നിര്‍ദേശംവച്ചത്.
തദ്ദേശ സ്ഥാപനങ്ങളില്‍ ജോസഫ് വിഭാഗം കഴിഞ്ഞതവണ മത്സരിച്ച സീറ്റുകളെല്ലാം തന്നെ നല്‍കാമെന്ന് കോണ്‍ഗ്രസ് ഉറപ്പു നല്കി. കേരള കോണ്‍ഗ്രസ് (എം) പിളര്‍പ്പില്‍ ജോസഫിനൊപ്പംനിന്ന മാണി ഗ്രൂപ്പുകാര്‍ക്കും അവര്‍ കഴിഞ്ഞതവണ മത്സരിച്ച സീറ്റുകള്‍ നല്‍കും. ജോസ് പക്ഷത്തുനിന്ന് ഇനി യു.ഡി.എഫിലേക്ക് വരുന്നവര്‍ക്കും മത്സരിച്ച സീറ്റുകള്‍ നല്‍കുമെന്ന വാഗ്ദാനവും ചര്‍ച്ചയില്‍ കോണ്‍ഗ്രസ് മുന്നോട്ടുവച്ചു.
ജോസ് വിഭാഗം മുന്നണി വിട്ടതോടെ ഒഴിവുവന്ന മറ്റ് സീറ്റുകള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കും. കോണ്‍ഗ്രസ് മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ പൂര്‍ണമായും ജോസഫ് വിഭാഗം അംഗീകരിച്ചില്ല. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൂടി പങ്കെടുക്കുന്ന യോഗത്തില്‍ അന്തിമതീരുമാനം എടുക്കും.
അടുത്ത 28 ന് വീണ്ടും ഉഭയകക്ഷി ചര്‍ച്ച നടത്തും. നിയമസഭാ സീറ്റുകളുടെ കാര്യത്തില്‍ ചര്‍ച്ച നടന്നില്ല. ജോസ് പക്ഷം മുന്നണിക്കു പുറത്തായതോടെ ഒഴിവുവന്ന തദ്ദേശ, നിയമസഭ സീറ്റുകളില്‍ പി.ജെ ജോസഫ് അവകാശവാദം ഉന്നയിച്ച് രംഗത്ത് എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."