HOME
DETAILS
MAL
കുറുവ ഇക്കോടൂറിസം: റിപ്പോര്‍ട്ട് ആറ് മാസത്തിനകം ഹാജരാക്കണമെന്ന് ഹൈക്കോടതി
backup
May 31 2019 | 18:05 PM
കൊച്ചി: വയനാട്ടിലെ കുറുവ ദ്വീപിലെ ഇക്കോ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട പഠന റിപ്പോര്‍ട്ട് ആറ് മാസത്തിനകം ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം.
പദ്ധതി സംബസിച്ച് വിദഗ്ധ സമിതി പഠനം നടത്തുന്നുണ്ടന്ന് സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചത്. വന മേഖലയില്‍ കേന്ദ്രാനുമതിയില്ലാതെയാണ് സര്‍ക്കാരിന്റെ ടൂറിസം പദ്ധതി നിര്‍മാണം.
പദ്ധതിക്കെതിരേ വയനാട്ടിലെ പരിസ്ഥിതി സംഘടന സമര്‍പ്പിച്ച ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. വനം പരിസ്ഥിതി മന്ത്രാലയത്തോട് സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."