പഴയചന്ത വേട്ടയില്‍കോണം റോഡ് ഉദ്ഘാടനം ചെയ്തു
കിളിമാനൂര്‍: കിളിമാനൂര്‍ പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ ബി. സത്യന്‍ എം.എല്‍.എയുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്നും തുക വിനിയോഗിച്ച് പുനര്‍നിര്‍മിച്ച പഴയചന്ത, വേട്ടയില്‍കോണം റോഡ് ബി. സത്യന്‍ എം.എല്‍.എ ഗതാഗതത്തിനായി തുറന്നുകൊടുത്തു.
പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജലക്ഷ്മി അമ്മാള്‍ അധ്യക്ഷയായി. വേട്ടയില്‍കോണം കോളനിയിലേക്കുള്ള ഈ റോഡ് തകര്‍ന്ന് കിടന്നിട്ട് നാളുകളേറെയായി.
നാട്ടുകാരുടെ ദീര്‍ഘകാല ആവശ്യമായിരുന്നു റോഡ് കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്നത്.തുടര്‍ന്ന് കിളിമാനൂര്‍ പഞ്ചായത്ത് ഭരണസമിതിയുടെ നിവേദനത്തെതുടര്‍ന്നാണ് റോഡ് നവീകരണത്തിന് തുക ലഭ്യമായത്.
ചടങ്ങില്‍ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എസ് എസ്. സിനി, ജഗദീശ്ചന്ദ്രനുണ്ണിത്താന്‍, കെ. വിജയന്‍, ആലപ്പാട്ട് ജയകുമാര്‍, മോഹനചന്ദ്രന്‍നായര്‍ ലില്ലിക്കുട്ടി, ഫസീല തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."