ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചവരും പുറത്ത്
വിനയാകുന്നത് വെയ്റ്റഡ് ഗ്രേഡ് പോയിന്റ് ആവറേജ് കണക്കാക്കുന്നത്
കണ്ണൂര്‍: പ്ലസ് വണ്‍ പ്രവേശനത്തിന് അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചപ്പോള്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ച പലരും പ്രവേശനം ലഭിക്കാതെ പുറത്ത്. വെയ്റ്റഡ് ഗ്രേഡ് പോയിന്റ് ആവറേജ് (ഡബ്ല്യു.ജി.പി.എ) കണക്കാക്കിയതിന്റെ അടിസ്ഥാനത്തിലാണ് പല വിദ്യാര്‍ഥികളും പുറത്തായത്. കേരളാ സിലബസ് വിദ്യാര്‍ഥികള്‍, മുന്‍പ് പഠിച്ച സ്‌കൂളില്‍ തന്നെയാണ് അപേക്ഷിച്ചതെങ്കില്‍ പ്രത്യേകം ഗ്രേഡ് ലഭിക്കും. കൂടാതെ സ്‌കൂള്‍ സ്ഥിതിചെയ്യുന്ന താലൂക്ക്, നഗരസഭ തുടങ്ങിയവയ്ക്കും പ്രത്യേകം ഗ്രേഡ് നല്‍കുന്നുണ്ട്. സംവരണ വിഭാഗത്തിനും ഗ്രേഡ് ഉണ്ട്. കൂടാതെ കലാ - കായിക മത്സരത്തില്‍ പങ്കെടുത്തവര്‍ക്കും ഗ്രേഡ് ഉണ്ട്.
കൊമേഴ്‌സ്, ഹ്യുമാനിറ്റീസ്, സയന്‍സ് എന്നിവയില്‍ ഏതാണു തിരഞ്ഞെടുക്കുന്നതെങ്കിലും അതിനായി നിശ്ചിത വിഷയങ്ങളില്‍ ലഭിച്ച മാര്‍ക്കുകളുടെ അടിസ്ഥാനത്തിലാണു ഗ്രേഡ് പോയിന്റ് കണക്കാക്കുന്നത്. ഇത്തരത്തില്‍ ലഭിക്കുന്ന വിവിധ ഗ്രേഡുകളുടെ അടിസ്ഥാനത്തിലാണ് ഒരു വിദ്യാര്‍ഥിക്കു പ്ലസ് വണ്‍ പ്രവേശനം ലഭിക്കുന്നത്.
എന്നാല്‍ ഡബ്ല്യു.ജി.പി.എ കണക്കാക്കുന്നത് ഏതൊക്കെ രീതിയിലാണെന്നുള്ള കൃത്യമായ വിവരവും അവബോധവും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഇല്ലാത്തതാണു പ്രശ്‌നമാകുന്നത്. മുന്‍പ് പഠിച്ച സ്‌കൂളില്‍ അല്ലാതെയും ജില്ല മാറിയും അപേക്ഷ നല്‍കിയിട്ടുണ്ടെങ്കില്‍ ഡബ്ല്യു.ജി.പി.എയില്‍ വലിയ മാറ്റമാണ് ഉണ്ടാകുന്നത്. ഇത്തരത്തില്‍ പല വിദ്യാര്‍ഥികളും പ്രവേശനം ലഭിക്കാതെ പുറത്തായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."