ശുദ്ധമായ കുടിവെള്ളമെത്തിക്കാന്‍ ജല്‍ ശക്തി എന്ന പേരില്‍ പുതിയ മന്ത്രാലയം
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മോദി നല്‍കിയ വാഗ്ദാനമായിരുന്നു ജല്‍ ശക്തി വകുപ്പ് എന്നത്.
ഇത്തവണ അധികാരത്തിലേറിയപ്പോള്‍ വാഗ്ദാനത്തിന്റെ അടിസ്ഥാനത്തില്‍ ഈ വകുപ്പ് രൂപീകരിക്കുകയും ചെയ്തു. ജനങ്ങള്‍ക്ക് സുരക്ഷിതമായി കുടിവെള്ളം എത്തിക്കുകയെന്നതാണ് ഈ വകുപ്പിന്റെ ലക്ഷ്യമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
ജോധ്പൂരില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടിന്റെ മകനെ പരാജയപ്പെടുത്തിയ ഗജേന്ദ്ര സിങ് ഷെഖാവത്തിനെയാണ് ഈ വകുപ്പിന്റെ മന്ത്രിയായി നിയമിച്ചത്.
നേരത്തെ ജലവിഭവ മന്ത്രാലയത്തിന് കീഴിലുണ്ടായിരുന്ന വകുപ്പിനെയാണ് പ്രത്യേകമായി മാറ്റി ജല്‍ ശക്തിയെന്ന പേരില്‍ പുതിയ വകുപ്പുണ്ടാക്കിയത്. ശുദ്ധമായ കുടിവെള്ളം എത്തിക്കുകയെന്നത് മാത്രമല്ല, ശുചീകരണംകൂടി ഇതിന്റെ ഭാഗമാകും.
അന്താരാഷ്ട്ര തലത്തിലും സംസ്ഥാനങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന നദീജല പങ്കുവയ്ക്കലുമായുള്ള തര്‍ക്കവും ഈ വകുപ്പിന്റെ കീഴില്‍ വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."