ഉത്തരവില്‍ ഭേദഗതി വരുത്തിയില്ലെങ്കില്‍ ശമ്പളം നല്‍കില്ലെന്ന് പ്രതിപക്ഷ സംഘടനകള്‍
തിരുവനന്തപുരം: ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനുള്ള സാലറി ചലഞ്ചിനെ തള്ളി പ്രതിപക്ഷ സര്‍വിസ് സംഘടനകള്‍. ഉത്തരവില്‍ ഭേദഗതി വരുത്തിയില്ലെങ്കില്‍ ശമ്പളം നല്‍കില്ലെന്ന് പ്രതിപക്ഷ സര്‍വിസ് സംഘടനകളുടെ കൂട്ടായ്മ അറിയിച്ചു. സമ്മതമറിയിക്കാത്ത ജീവനക്കാരെ നികൃഷ്ടജീവികളാക്കാന്‍ ശ്രമമുണ്ടെന്ന് സെറ്റോ ചെയര്‍മാന്‍ എന്‍.വി ബെന്നി പറഞ്ഞു. ഇഷ്ടമുള്ള തുക നല്‍കാന്‍ കഴിയുന്ന ഭേദഗതി ഉത്തരവില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് സമരം ആരംഭിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. സര്‍ക്കാര്‍ ഉത്തരവിനെ ഇടതുസംഘടനകള്‍ സ്വാഗതം ചെയ്തു.
അതിനിടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം തരില്ലെന്ന് പറയാന്‍ ചമ്മലുണ്ടാകുമെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. സമരം ചെയ്യുന്നവര്‍ അടിസ്ഥാന ശമ്പളം മാത്രം നല്‍കിയ 2002ലെ കാര്യം മറക്കരുതെന്നും ഐസക് ഓര്‍മിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."