ഓര്‍മകളില്‍ ഭീതിയുടെ ഓളങ്ങള്‍: കുമരകം ബോട്ട് ദുരന്തത്തിന് നാളെ പതിനാലാണ്ട്
കോട്ടയം: വേമ്പനാട് കായലോളങ്ങളുടെ കണ്ണീരിന് നാളെ 14 വര്‍ഷം തികയുന്നു. 29 പേരുടെ ജീവനെടുത്ത കുമരകം ബോട്ട് ദുരന്തത്തിന്റെ പതിനാലാം വാര്‍ഷികമാണ് നാളെ.
2002 ജൂലൈ 27ന് മുഹമ്മയില്‍ നിന്ന് രാവിലെ 5.45ന് പുറപ്പെട്ട ബോട്ടില്‍ പരിധിയിലധികം യാത്രക്കാര്‍ കയറുകയും കുമരകത്ത് എത്തുന്നതിന് ഒരു കിലോമീറ്റര്‍ പടിഞ്ഞാറുമാറി ബോട്ട് അപകടത്തില്‍ പെടുകയുമായിരുന്നു.
കോട്ടയം ജില്ലയിലെ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് തസ്തികയിലേയ്ക്കുളള പി.എസ്.സി പരീക്ഷ എഴുതാന്‍പോയ ഉദ്യോഗാര്‍ഥികളായിരുന്നു അധികവും. കൂട്ടത്തില്‍ സ്ഥിരയാത്രക്കാരായ കൂലിപ്പണിക്കാരും മീന്‍ കച്ചവടക്കാരും ഉണ്ടായിരുന്നു.
ദുരന്തത്തിനുശേഷം മുഹമ്മ ബോട്ട്‌ജെട്ടിയില്‍ സിഗ്നല്‍ ലൈറ്റ്, കായലില്‍ ദിശ അറിയാനുള്ള ബോയകള്‍, ബോട്ടുകളില്‍ ലൈഫ് ജാക്കറ്റ്, കോംപസ് എന്നിവ ജലഗതാഗതവകുപ്പ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയൊന്നും പര്യാപ്തമല്ല. ദുരന്തവാര്‍ഷിക ദിനമായ നാളെ രാവിലെ മുഹമ്മയില്‍ നിന്നും 8.15, 9.00 എന്നീ സമയങ്ങളില്‍ പുറപ്പെടുന്ന ബോട്ടുകള്‍ ദുരന്തം സംഭവിച്ച സ്ഥലത്ത് രണ്ട് മിനുട്ട് നിര്‍ത്തി 2002ല്‍ മരണപ്പെട്ട ബോട്ട് യാത്രക്കാര്‍ക്ക് ബോട്ട് പാസഞ്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ആദരാഞ്ജലികളര്‍പ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."