സഊദിയിലേക്ക് മടങ്ങി വരാൻ കേന്ദ്ര സർക്കാർ ഇടപെടണം: കോട്ടക്കൽ മണ്ഡലം കെഎംസിസി
ജിദ്ദ: ഇന്ത്യയിലെ കൊവിഡ് സാഹചര്യം കാരണം അവധിക്കു നാട്ടിൽ പോയി തിരിച്ചു വരാൻ കഴിയാത്ത പ്രവാസികൾക്ക് സഊദിയിലേക്ക് മടങ്ങിവരാൻ കേന്ദ്ര സർക്കാർ ആവശ്യമായ ഇടപെടൽ നടത്തണമെന്ന് കോട്ടക്കൽ മണ്ഡലം കെഎംസിസി യോഗം ആവശ്യപ്പെട്ടു. ഇന്ത്യൻ പ്രവാസികളിൽ അധികവും മലയാളികൾ ആയതിനാൽ കേരള മുഖ്യമന്ത്രി അടിയന്തിരമായി ഇക്കാര്യം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ഷറഫിയ്യയിൽ വെച്ച് നടന്ന യോഗം മണ്ഡലം കെഎംസിസി ട്രഷറർ ഇബ്രാഹിം ഹാജി വളാഞ്ചേരി ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് കല്ലിങ്ങൽ അധ്യക്ഷത വഹിച്ചു.
സഊദി നാഷണൽ കമ്മിറ്റിയുടെയും ജിദ്ദ സെൻട്രൽ കമ്മിറ്റിയുടെയും കുടുംബ സുരക്ഷ പദ്ധതികൾ വിജയിപ്പിക്കാനും ജീവ കാരുണ്യപ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിക്കുന്നതിന് വേണ്ടി അടുത്ത ജനുവരി മാസം മുതൽ എയർ കണ്ടിഷൻ പ്രതിമാസ നറുക്കെടുപ്പ് പദ്ധതി ആരംഭിക്കാനും തീരുമാനിച്ചു. ആബിദ് തയ്യിൽ (കോട്ടക്കൽ), അൻവറുദ്ധീൻ പൂവ്വല്ലൂർ ( പൊന്മള), മൻസൂർ മനയങ്ങാട്ടിൽ (മാറാക്കര), പി.പി മൊയ്‌ദീൻ (എടയൂർ), ജാഫർ നീറ്റുകാട്ടിൽ (വളാഞ്ചേരി), ശാഹുൽ വടക്കാഴിയിൽ (ഇരിമ്പിളിയം), കുഞ്ഞാലി കുമ്മാളിൽ (കുറ്റിപ്പുറം), മൊയ്‌ദീൻ എടയൂർ, മുഹമ്മദലി ഇരണിയൻ, അൻവറുദ്ധീൻ പൂവ്വല്ലൂർ, അബ്ദുറസാഖ് വെണ്ടല്ലൂർ, ഷാജഹാൻ പൊന്മള, ഹംദാൻ ബാബു കോട്ടക്കൽ, മുഹമ്മദ് റാസിൽ, ശരീഫ് കൂരിയാട് തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ സ്വാഗതവും മുസ്തഫ കാവുംപുറം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."