ഈ നന്മ ഒരു നാടിന്റെ ദാഹമകറ്റുന്നു
അലനല്ലൂര്‍: ഒരു കൂട്ടം യുവാക്കളുടെ കൂട്ടായ്മ ഒരു നാടിന്റെ ദാഹമകറ്റുന്നു. കത്തുന്ന വേനലില്‍ വെള്ളമില്ലാതെ ദുരിതമനുഭവിക്കുന്നവര്‍ക്കാണ് എല്ലാദിവസവും സൗജന്യമായി വെള്ളമെത്തിച്ച് യുവ കൂട്ടായ്മ മാതൃകയാകുന്നത്. വേനല്‍ രൂക്ഷമായ സമയം മുതലാണ് പ്രദേശത്ത് സൗജന്യ വെള്ള വിതരണവുമായി യുവാക്കള്‍ രംഗത്തെത്തിയത്.
രാവിലെ 5.30ന് തുടങ്ങുന്ന വെള്ള വിതരണം രാത്രി 11 വരെ നീളുന്നു. 40,000 ലിറ്ററിലധികം വെള്ളം 500ലധികം കുടുബങ്ങള്‍ പ്രതിദിനം വീട്ടിലെത്തിച്ചു നല്‍കുന്നു. വരള്‍ച്ച രൂക്ഷമായ തെയ്യോട്ടുചിറ, പുല്ലരിക്കോട്, കാഞ്ഞിരത്തടം, അമ്പത്തി അഞ്ചാം മൈല്‍, കൊടക്കാട് എന്നിവിടങ്ങളിലെ മിക്ക കുടുംബങ്ങളും ഈ കുടിവെള്ളത്തെയാണ് ആശ്രയിക്കുന്നത്. എസ്.കെ.എസ്.എസ്.എഫിന്റെ പങ്കാളത്തത്തോടെയാണ് കുടിവെള്ള വിതരണം പുരോഗമിക്കുന്നത്. മുസ്‌ലിം ലീഗ് പ്രവര്‍ത്തകരും മറ്റു യുവകൂട്ടായ്മകളും വെള്ളം വീടുകളിലെത്തിക്കുന്നതിന് കയ്‌മെയ് മറന്ന് പ്രവര്‍ത്തിക്കുന്നു.
സലീം ഫൈസിയുടെ വീട്ടില്‍ നിന്നുമാണ് പ്രതിദിനം വിതരണത്തിനുള്ള വെള്ളം ശേഖരിക്കുന്നത്.
ജോലി തിരക്കുകള്‍ക്കിടയിലും നാടിന്റെ ദാഹമകറ്റുന്ന യുവ കൂട്ടായ്മ നാടിന് മാതൃകയാവുകയാണ്. പാതാരി റസാഖ്, സി. എം യൂസഫ്, സലീം കമാലി, മണി എന്ന മുഹമ്മദലി, ആലാലുക്കല്‍ മന്‍സൂര്‍, കെ. നാസര്‍, കെ. ഉമ്മര്‍, ഹസൈനാര്‍ മൗലവി, നൗഫല്‍ പാതാരി, ഇ. കെ അലി, ആലാലുക്കല്‍ മുഹമ്മദ് റാഫി എന്നിവരാണ് നേതൃത്വം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."