പ്രധാനമന്ത്രി ഉജ്ജ്വല്‍യോജന പദ്ധതിയുടെ നായകന് അര്‍ഹമായ പരിഗണന
ന്യൂഡല്‍ഹി: ഒന്നാം മോദി മന്ത്രിസഭയില്‍ സര്‍ക്കാരിനെ ജനകീയമാക്കുന്നതിനുവേണ്ടി തുടങ്ങിയ പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജനയെന്ന പദ്ധതിക്ക് നിര്‍ണായകമായ നേതൃത്വം നല്‍കിയ ധര്‍മേന്ദ്ര പ്രധാനെ ഇത്തവണയും മോദി അര്‍ഹമായ രീതിയില്‍ പരിഗണിച്ചു.
അദ്ദേഹം നേരത്തെ കൈകാര്യം ചെയ്തിരുന്ന പെട്രോളിയം-പ്രകൃതി വാതക വകുപ്പും ഉരുക്കും കൈകാര്യം ചെയ്യുന്നത് മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിമാരിലൊരാളായ ധര്‍മേന്ദ്ര പ്രധാനെതന്നെയാണ് മോദി ചുമതലപ്പെടുത്തിയത്.
ദാരിദ്ര്യരേഖക്ക് താഴെയുള്ള വനിതകള്‍ക്ക് പാചക വാതക സിലിണ്ടര്‍ നല്‍കുന്ന പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന ഗ്രാമീണ മേഖലയെ ലക്ഷ്യം വച്ചായിരുന്നു കഴിഞ്ഞ സര്‍ക്കാര്‍ നടപ്പാക്കിയിരുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദിക്കുലഭിച്ച വലിയ പിന്തുണക്കുപിന്നില്‍ ഈ പദ്ധതിയെന്നാണ് ബി.ജെ.പി നേൃത്വം വിലയിരുത്തുന്നത്. ഗ്രാമീണ മേഖലയിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള ഏഴുകോടി വനിതകള്‍ക്കാണ് സൗജന്യമായി പാചക വാതകം ലഭ്യമാക്കിയത്.
ഒഡിഷയിലെ ഭുവനേശ്വറിലെ ഉത്കല്‍ സര്‍വകലാശാലയില്‍ നിന്ന് നരവംശ ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ധര്‍മേന്ദ്ര പ്രധാന്‍, തന്റെ പിതാവും കേന്ദ്രമന്ത്രിയുമായിരുന്ന ദേബേന്ദ്ര പ്രധാന്റെ പിന്‍പറ്റികൊണ്ടാണ് ദേശീയ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. 2000ല്‍ ഒഡിഷയില്‍ എം.എല്‍.എയും 2004ല്‍ എം.പിയുമായി തെരഞ്ഞെടുക്കപ്പെട്ടു. 2012ല്‍ ബിഹാറില്‍ നിന്നും 2018ല്‍ മധ്യപ്രദേശില്‍ നിന്നും അദ്ദേഹം രാജ്യസഭയിലെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."