HOME
DETAILS
MAL
കൊവിഡ് വാക്സിന് പരീക്ഷണം: ഇന്ത്യയുടെ ഗവേഷണവും ഉത്പാദനവും നിര്‍ണായകമാകുമെന്ന് ബില്‍ഗേറ്റ്സ്
backup
October 20 2020 | 09:10 AM
ന്യൂഡല്‍ഹി: ലോകം മുഴുവനും പൊരുതുന്ന കൊവിഡ് മഹാമാരിയെ നേരിടാന്‍ വാക്സിനുകള്‍ നിര്‍മ്മിക്കുന്നതിനായി ഇന്ത്യ നടത്തിവരുന്ന ഗവേഷണവും നിര്‍മ്മാണവും നിര്‍ണായകമാകുമെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്. 2020 ലെ ഗ്രാന്‍ഡ് ചലഞ്ചസ് വാര്‍ഷിക യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ വാക്സിന് വികസനത്തിലും ഡയഗ്നോസ്റ്റിക്സിലുമുള്ള ബുദ്ധിമുട്ടുകള്‍ വിശദീകരിച്ചു കൊണ്ടാണ് ഇന്ത്യയില്‍ പ്രതീക്ഷയര്‍പ്പിച്ചത്. കഴിഞ്ഞ രണ്ട് ദശകങ്ങളില്‍ ഇന്ത്യ ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ വലിയ മുന്നേറ്റം നടത്തിയതിനാല്‍ വളരെ പ്രചോദനാത്മകമാണ് പുതിയ ഗവേഷണങ്ങള്‍, കൊവിഡിനെ ചെറുക്കുന്നതിന് ഇന്ത്യയുടെ ഗവേഷണവും നിര്‍മ്മാണവും നിര്‍ണായകമാകു പ്രത്യേകിച്ചും വലിയ തോതില്‍ വാക്സിനുകള്‍ നിര്‍മ്മിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."