HOME
DETAILS
MAL
യാഹൂവിനെ വെരിസോണ്‍ വാങ്ങുന്നത് അഞ്ചു ബില്യണ്‍ ഡോളറിന്
backup
July 25 2016 | 19:07 PM
വാഷിങ്ടണ്‍: ഇന്റര്‍നെറ്റ് സ്ഥാപനമായ യാഹൂവിനെ വെരിസോണ്‍ കമ്മ്യൂണിക്കേഷന്‍ വാങ്ങുന്നു. അഞ്ച് ബില്യണ്‍ ഡോളറാണ് വില. യാഹൂവിന്റെ പാര്‍ട്ണര്‍ ആയിരുന്ന എ.ഒ.എല്‍ എന്ന ഇന്റര്‍നെറ്റ് കമ്പനിയും കഴിഞ്ഞ വര്‍ഷം വെരിസോണ്‍ വാങ്ങിയിരുന്നു.
യാഹൂവിന്റെ ചൈനിസ് പതിപ്പായ ആലിബാബ ഒഴികെയാണ് വില്പന നടന്നത്. 2008 ല്‍ മൈക്രോസോഫ്റ്റ് യാഹൂവിന് 44 ബില്യണ്‍ ഡോളര്‍ വില പറഞ്ഞിരുന്നു. ഡോട്ട്കോം ബൂം 125 ബില്യണ്‍ ഡോളറും വിലപറഞ്ഞു. ഗൂഗിളിനു മുന്‍പ് വന്‍കിട ഇന്റര്‍നെറ്റ് സ്ഥാപനമായിരുന്നു യാഹൂ.
ഇപ്പോഴും യാഹൂവിന് ഒരു ബില്യണ്‍ ഉപയോക്താക്കളുണ്ട്. യാഹൂവിനെ വാങ്ങിയ വെരിസോണ്‍ ആഗോള മൊബൈല്‍ കമ്പനിയാണ്. യാഹൂ മെയില്‍, ഫ്ളിക്കര്‍, ടംബ്ലര്‍ ഉള്‍പ്പെടെ 25 ലേറെ ബ്രാന്‍ഡുകളാണ് യാഹൂവിന് ഇപ്പോഴുള്ളത്. യാഹൂവിന് വാര്‍ത്താ സൈറ്റുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."