സാധാരണക്കാര്‍ക്ക് റെയില്‍വെ സൗകര്യം അന്യമാക്കുന്നുവെന്ന്
ആലത്തൂര്‍: പാലക്കാട് പൊള്ളാച്ചി റൂട്ടില്‍ പാസഞ്ചര്‍ ട്രെയിന്‍ റദ്ദാക്കിയത് മൂലം ബി.ജെ.പി സര്‍ക്കാര്‍ റെയില്‍വെ സൗകര്യം സാധാരണക്കാര്‍ക്ക് അന്യമാക്കുന്നുവെന്ന് പി.കെ.ബിജു എംപി അഭിപ്രായപ്പെട്ടു. റെയില്‍വെ യെ കോര്‍പ്പറേറ്റ്‌വല്‍ക്കരണം വേഗത്തിലാക്കാനും ബാങ്കുകളെയും വരുമാനത്തിന്ന് മാത്രം മുന്‍തൂക്കം നല്‍കി പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യ വല്‍ക്കരിക്കാനുള്ള നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്.
പാലക്കാട് പൊള്ളാച്ചി റൂട്ടില്‍ കൂടുതല്‍ ട്രെയിനുകള്‍ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കൊണ്ട് കഴിഞ്ഞമാസം റെയില്‍വെ മന്ത്രിയെ നേരിട്ട് കണ്ട് എം.പി നിവേദനം നല്‍കിയിരുന്നു. തീര്‍ത്ഥാടന കേന്ദ്രങ്ങളായ ഗുരുവായൂര്‍, രാമേശ്വരം, മധുരൈ എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന പാലക്കാട് പൊള്ളാച്ചി റൂട്ട് യാത്രക്കാര്‍ക്ക് ഉപകാരപ്രദമാക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ഇതിന് പകരം പ്രസ്തുത റൂട്ട് തന്നെ ഇല്ലാതാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
ഈ നടപടിക്കെതിരെ പാര്‍ലിമെന്റില്‍ പ്രതിഷേധമുയര്‍ത്തുമെന്നും റെയില്‍മന്ത്രിക്ക് കത്ത് നല്‍കുമെന്നും എം.പി അറിയിച്ചു. ഗേജ് മാറ്റത്തിന്നായി 2008 ല്‍ അടച്ചിട്ട ഈ റൂട്ട് 2016 ല്‍ ആണ് സര്‍വ്വീസ് വീണ്ടും ആരംഭിച്ചത്.
ഗേജ് മാറ്റത്തന് മുമ്പായി പുതുനഗരം, വടഗനികപുരം, കൊല്ലങ്കോട്, മുതലമട റെയില്‍വെ സ്റ്റേഷനുകള്‍ കേരള തമിഴ്‌നാട് സംസ്ഥാനങ്ങളിലെ കര്‍ഷകരുടെയും ചെറുകിട കച്ചവടക്കാരുടെയും പ്രധാന കേന്ദ്രങ്ങളായിരുന്നു. ഗേജ് മാറ്റത്തിന് ശേഷം ട്രെയിനുകള്‍ റദ്ദാക്കിയതോടെ മേഖലയിലെ വ്യാപാരത്തിന്ന് കടുത്ത മങ്ങലേല്‍ക്കുകയുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."