HOME
DETAILS

നെല്‍വയലുകളുടെ വ്യാപ്തി വന്‍തോതില്‍ കുറയുന്നു

  
backup
May 13 2017 | 04:05 AM

%e0%b4%a8%e0%b5%86%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b4%af%e0%b4%b2%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b5%8d%e0%b4%a4%e0%b4%bf


ഒലവക്കോട്: സംസ്ഥാനത്തെ പരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും പച്ചപ്പ് നിലനിര്‍ത്തുന്നതിനും നടപ്പാക്കിയ നെല്‍വയല്‍- തണ്ണീര്‍ത്തട സംരക്ഷണനിയമം കടലാസിലൊതുങ്ങുന്നു.
കഴിഞ്ഞ ബജറ്റില്‍ നിയമത്തിന്റെ കാര്യക്ഷമമായ നടത്തിപ്പിന് ഒരു വര്‍ഷം കൊണ്ട് ഡാറ്റാ ബേങ്ക് തയ്യാറാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇതുവരെയും നടപ്പായില്ല. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ഡാറ്റാ ബേങ്ക് പൂര്‍ത്തീകരിക്കുന്നതിന് അഞ്ച് കോടി രൂപയാണ് വകയിരുത്തിയിരുന്നത്.
നെല്‍കൃഷി പ്രോത്സാഹന പദ്ധതികളുടെ നടത്തിപ്പിലും വീഴ്ചയുണ്ടായതായി കര്‍ഷകര്‍ക്ക് പരാതിയുണ്ട്. എന്നാല്‍ വരള്‍ച്ചയും മറ്റ് കാരണങ്ങളാലും നെല്‍കൃഷിയുടെ വ്യാപ്തി കുറയുകയാണ് ചെയ്തത്.
വയലുകള്‍ തരിശിടരുതെന്ന് ബജറ്റ് നിര്‍ദേശമുണ്ടായെങ്കിലും മിക്കയിടത്തും ആരും കൃഷിയിറക്കിയില്ല. ഇതിനായുള്ള പ്രായോഗിക പദ്ധതികളും ഉണ്ടായില്ല. സംഭരണ വില വൈകില്ലെന്ന പ്രഖ്യാപനം പാഴ് വാക്കായി. നെല്‍വയല്‍ നീര്‍ത്തട നിയമത്തില്‍ കഴിഞ്ഞ സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതികള്‍ ഈ സര്‍ക്കാര്‍ റദ്ദാക്കിയെങ്കിലും ഡാറ്റാബേങ്കിന്റെ കരട് ഇനിയും പ്രസിദ്ധീകരിക്കാത്തതിനാല്‍ നിയമം ഫലപ്രദമായി നടപ്പായിട്ടില്ല.
ഈ വര്‍ഷം കരട് പോലും പ്രസിദ്ധീകരിക്കാന്‍ കഴിയില്ലെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നു. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സാറ്റലൈറ്റ് മാപ്പിങ് പോലും നടന്നില്ല. ഇത് പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കും.
സംസ്ഥാനം വന്‍ പരിസ്ഥിതിക പ്രശ്‌നത്തെ തുടര്‍ന്ന് കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങുമ്പോഴും തണ്ണീര്‍ത്തട സംരക്ഷണ നിയമം നടപ്പാക്കുന്നതിനുള്ള കാലതാമസത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago