HOME
DETAILS

സുനന്ദാ പുഷ്‌കറിന്റെ മരണം: കേസന്വേഷണം അവസാനിപ്പിക്കുന്നു

  
backup
July 25 2016 | 19:07 PM

sunandha-pushkar



ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് എം.പിമായുമായ ഡോ. ശശി തരൂരിന്റെ ഭാര്യ സുനന്ദാ പുഷ്‌കര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസില്‍ അന്വേഷണം അവസാനിപ്പിക്കുന്നു. സംഭവം നടന്നു രണ്ടരവര്‍ഷം പിന്നിട്ടിട്ടും കാര്യമായ പുരോഗതി ഇല്ലാത്തതിനെത്തുടര്‍ന്നാണ്, അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐയെവരെ ഏല്‍പ്പിച്ച ഈ കേസിന്റെ അന്വേഷണം അവസാനിപ്പിക്കുന്നത്.
അന്വേഷണത്തിനായി എഫ്.ബി.ഐയുടെ സഹായം തേടിയ ഇന്ത്യയിലെ ഏക കൊലപാതകക്കേസ് ആണിത്. കൊലപാതകത്തിലെ ദുരൂഹതയകറ്റുന്നതിന്റെ ഭാഗമായി സുനന്ദയുടെ രക്തസാംപിളുകള്‍ എഫ്.ബി.ഐയുടെ ലാബിലേയ്ക്ക് അയച്ചിരുന്നു. ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കേസില്‍ മാത്രമാണ് ഇന്ത്യന്‍ ഏജന്‍സികള്‍ ഇതിനുമുന്‍പ് എഫ്.ബി.ഐയുടെ സഹായം തേടിയിരുന്നത്.
അന്വേഷണത്തിന്റെ ഇതുവരെയുള്ള വിശദാംശങ്ങള്‍ വിവരിച്ചു വെള്ളിയാഴ്ച ഡല്‍ഹി പൊലിസ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കത്തയച്ചിരുന്നു. കേസിന്റെ അന്വേഷണം എങ്ങുമെത്തിയില്ലെന്നു കത്തില്‍ സൂചിപ്പിക്കുകയും ചെയ്തു.
എല്ലാവശവും പരിശോധിച്ചശേഷമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. മരണത്തിലേയ്ക്കുനയിച്ച സാഹചര്യങ്ങള്‍ എന്താണെന്ന് കണ്ടെത്തുന്നതില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടിരിക്കുന്നു.
അതിനാല്‍ മരണകാരണം ഇനിയും കണ്ടെത്താത്ത നിഗൂഢതയായി തുടരുമെന്നും ഡല്‍ഹി പൊലിസിന്റെ കത്തില്‍ പറയുന്നു. കേസില്‍ തരൂരിനെയും അടുത്ത സുഹൃത്തുക്കളെയും വീട്ടുജോലിക്കാരെയും പലതവണ ചോദ്യംചെയ്തിരുന്നു. ഏതാനുംപേരെ നുണപരിശോധനയ്ക്കു വിധേയമാക്കുകയും ചെയ്തു.
ഫെബ്രുവരിയില്‍ തരൂരിന്റെ സോഷ്യല്‍ മീഡിയാ സുഹൃത്തും പാക് മാധ്യമപ്രവര്‍ത്തകയുമായ മെഹര്‍ തെരാരിനെയും പൊലിസ് ചോദ്യം ചെയ്തു.
കഴിഞ്ഞവര്‍ഷം ജനുവരി 17നു രാത്രിയാണ് ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ലീലാ പാലസില്‍ സുനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മാരകമായ വിഷം ഉള്ളില്‍ചെന്നതാണ് മരണകാരണം എന്നു ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലത്തില്‍ വ്യക്തമായതിനെത്തുടര്‍ന്ന് ഈ വര്‍ഷമാദ്യം സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു.
എന്നാല്‍ എഫ്.ഐ.ആറില്‍ ആരുടെ പേരും പരാമര്‍ശിച്ചിരുന്നില്ല. പുതിയ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നും പൊലിസ് പറഞ്ഞു.
ആന്തരികാവയവങ്ങളുടെ പരിശോധനയുടെ അന്തിമഫലം ഉടന്‍ലഭിക്കും. അതിനുശേഷം അടുത്തമാസം കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലിസ് ശ്രമിക്കുന്നത്. അതിനു മുന്‍പ് ആവശ്യമെങ്കില്‍ ശശി തരൂരിനെയും അദ്ദേഹത്തിന്റെ സഹായികളെയും നുണപരിശോധയ്ക്കു വിധേയമാക്കുമെന്നും പൊലിസ് വൃത്തങ്ങള്‍ പറഞ്ഞു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  3 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  4 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  5 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  5 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  5 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  5 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  6 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  6 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  6 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  6 hours ago