HOME
DETAILS
MAL
കോടതി ജീവനക്കാരന് വിചാരണക്ക് ഹാജരാവണം
backup
May 13 2017 | 04:05 AM
പാലക്കാട്: അനധികൃതമായി ജോലിക്ക് ഹാജരാവാതിരുന്നതിനെതുടര്ന്ന് സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്ത പട്ടാമ്പി മുന്‍സിഫ് കോടതിയിലെ പ്രോസസ് സര്‍വര്‍ വി. ഉണ്ണികൃഷ്ണന് മെയ് 25ന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ കോടതിയില്‍ വിചാരണയ്ക്ക് ഹാജരാകണമെന്ന് പാലക്കാട് ഒന്നാം അഡീഷനല്‍ ജില്ലാ ജഡ്ജി അറിയിച്ചു.
ഫോര്‍മല്‍ എന്‍ക്വയറി അതോറിറ്റിയുടെ മുന്നില്‍ 2017 ഏപ്രില്‍ 24ന് വിചാരണയ്ക്ക് ഹാജരാവാന്‍ ആവശ്യപ്പെട്ട് അയച്ച നോട്ടീസ് തപാല്‍ വകുപ്പിന്റെ നോട്ട് ഫൗണ്ട് കുറിപ്പോടെ തിരിച്ചുവന്ന സാഹചര്യത്തിലാണ് വീണ്ടും മെയ് 25ന് വിചാരണ നടത്തുന്നത്.
25ന് ഹാജരാവാത്ത പക്ഷം ഒന്നും ബോധിപ്പിക്കാനില്ലെന്നതിന്റെ അടിസ്ഥാനത്തില്‍ വിചാരണ നടപടി നടത്തുമെന്ന് ഒന്നാം അഡീഷനല്‍ ജില്ലാ ജഡ്ജി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."