HOME
DETAILS
MAL
പാലത്തായി കേസില്‍ രണ്ടാഴ്ചയ്ക്കകം പുതിയ അന്വേഷണ സംഘം: പഴയ ഉദ്യോഗസ്ഥര്‍ ഉണ്ടാകരുതെന്നും ഹൈക്കോടതി
backup
October 20 2020 | 12:10 PM
കൊച്ചി: പാലത്തായി കേസില്‍ രണ്ടാഴ്ചയ്ക്കകം പുതിയ അന്വേഷണ സംഘം രൂപീകരിക്കണമെന്നും ഈ സംഘത്തില്‍ പഴയ സംഘത്തിലെ ഉദ്യോഗസ്ഥര്‍ ഉണ്ടാകരുതെന്നും ഹൈക്കോടതി. പെണ്‍കുട്ടിയുടെ അമ്മയുടെ ഹരജിയിലാണ് ഉത്തരവ്.
ബി.ജെ.പി നേതാവ് കൂടിയായ പ്രതി പത്മരാജന് കുട്ടിയെ സ്്കൂളില്‍ വച്ച് പലതവണ പീഡിപ്പിച്ചെന്നാണ് കേസ്. കഴിഞ്ഞ ഏപ്രിലില്‍ അറസ്റ്റിലായ ഇയാള്‍ക്ക് വിചാരണ കോടതി ജാമ്യം അനുവദിച്ചിരുന്നു.
ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തണം.
കേസില്‍ പ്രതിക്ക് അനുകൂല രീതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണമെന്നാരോപിച്ചാണ്് പെണ്‍കുട്ടിയുടെ മാതാവ് ഹരജി നല്‍കിയത്. ഐ.ജി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."