HOME
DETAILS

ചരിത്രപ്രസിദ്ധമായ കോട്ടയിലെ കിടങ്ങും വറ്റി

  
backup
May 13 2017 | 04:05 AM

%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%ae%e0%b4%be%e0%b4%af-%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f




പാലക്കാട്: കനത്ത വരള്‍ച്ചയില്‍ ചരിത്രപ്രസിദ്ധമായ കോട്ടയിലെ കിടങ്ങിനകത്തെ തടയണയിലെ വെള്ളം വറ്റി. ഇതിവകത്തെ മത്സ്യങ്ങളും ആമകളും കാണാതായി.  കിടങ്ങ് പൂര്‍ണമായി വറ്റുന്നത് ആദ്യമായാണ്. നൂറോളം ആമകളും, മത്സ്യങ്ങളും ചത്തതായാണ് വിവരം. ഇപ്പോള്‍ കോട്ടക്ക് ചുറ്റുമുള്ള കിടങ്ങ് കാടുകയറികിടക്കുന്നതിനാല്‍ ജലജീവികള്‍ക്ക് എന്ത് സംഭവിച്ചുവെന്നറിയാത്ത അവസ്ഥയുമുണ്ട്. എന്നാല്‍ പുരാവസ്തു വകുപ്പ് ഇതൊന്നും ശ്രദ്ധിക്കുന്നില്ലെന്ന ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
കോട്ടമൈതാനത്തെ ക്രിക്കറ്റ് കളിക്കുന്ന സ്ഥലത്ത് പുല്ലുകള്‍ക്ക് വെള്ളം അടിക്കാനായി നാലോളം കുഴല്‍കിണറുകള്‍  കുഴിച്ചു വെള്ളമെടുക്കുന്നതാണ് കിടങ്ങ് വരണ്ടുണങ്ങാന്‍ കാരണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. മഴക്കാലത്ത് പുറത്തേക്കു ഒഴുകി പോകുന്ന വെള്ളം കിടങ്ങിനകത്തേക്ക് തിരിച്ചു വിടാന്‍ ഒരു പദ്ധതിയും ഇല്ല. പകരം കോട്ടക്ക് ചുറ്റും പാഴ്മരങ്ങള്‍ നട്ടു പിടിപ്പിക്കാനാണ് ആര്‍ക്കിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക്  താല്‍പര്യം.
വര്‍ഷങ്ങള്‍ക്കു മുന്‍പ് കിടങ്ങ് ആഴം കൂട്ടുന്നതിന്റെ ഭാഗമായി കുറച്ചു ഭാഗത്തെ ചെളിനീക്കിയിരുന്നു. കേന്ദ്രപുരാവസ്തുവകുപ്പിന്റെ കീഴിലുള്ള സംരക്ഷിത സ്മാരകമായ കോട്ടയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു കര്‍ശന നിയന്ത്രണം ഉണ്ട്. ആഴം കൂട്ടല്‍ പ്രവൃത്തിയെയും നിയന്ത്രണങ്ങള്‍ ബാധിച്ചു. കോട്ടയിലെ  കിടങ്ങ് നിറഞ്ഞിട്ടു കാലമേറെയായി. വന്‍തോതില്‍ മഴ ലഭിക്കുന്ന വര്‍ഷങ്ങളില്‍ മാത്രമെ കിടങ്ങ് നിറയാറുള്ളു. സമീപകാലത്തൊന്നും പാലക്കാട് വേണ്ടത്ര മഴ ലഭിച്ചിട്ടില്ല.
നഗരമധ്യത്തിലുള്ള ജലസംഭരണി കൂടിയായ കിടങ്ങിന്റെ ദാഹം അകറ്റാന്‍ പദ്ധതികള്‍ ആലോചിച്ചിരുന്നെങ്കിലും നടപടികള്‍ എങ്ങുമെത്തിയില്ല. ലഭിക്കുന്ന മഴവെള്ളം പൂര്‍ണതോതില്‍ കിടങ്ങിലേക്കെത്തിച്ചാല്‍ മാത്രമെ ഇതു നിറക്കാനാകൂ. സമീപത്തുള്ള സിവില്‍സ്റ്റേഷന്‍ കെട്ടിടത്തില്‍ ലഭിക്കുന്ന മഴവെള്ളം പൈപ്പ് വഴി കോട്ടയിലെ കിടങ്ങിലെത്തിക്കാന്‍ പദ്ധതി തയ്യാറാക്കിയെങ്കിലും തുടര്‍നടപടി ഉണ്ടായില്ല. ജില്ലാ ഭരണകൂടവും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും സഹകരിച്ചാല്‍ മാത്രമെ പദ്ധതി യാഥാര്‍ഥ്യമാക്കാനാകൂ. കോട്ടയിലെ കിടങ്ങു കേന്ദ്രീകരിച്ചു ബോട്ടിങ് പദ്ധതി വിഭാവനം ചെയ്തിരുന്നെങ്കിലും അതും എങ്ങുമെത്തിയില്ല.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago