തോട്ടിലെ ഉപ്പുവെള്ളം പാടത്തേക്ക് പമ്പ് ചെയ്യുന്നു; കര്‍ഷകര്‍ ആശങ്കയില്‍
പുന്നയൂര്‍ക്കുളം: പനന്തറയില്‍ തടയണപൊട്ടി തോട്ടിലേക്ക് കയറിയ ഉപ്പുവെള്ളം തിരിച്ച് കനോലി കനാലിലേക്ക് അടിച്ചുകളയുന്നതിന് പകരം പാടത്തേക്ക് അടിക്കുന്നത് കൃഷി നാശമുണ്ടാക്കുമെന്ന് ആശങ്ക. അടുത്ത വര്‍ഷം കൃഷി ചെയ്യാന്‍ തീരുമാനിച്ചിരുന്ന പാടശേഖരത്തിലേക്കാണ് വെള്ളം പമ്പ് ചെയ്തത്.
ഇതോടെ അടുത്ത സീസണില്‍ ഇവിടെ കൃഷി ഇറക്കാനുള്ള സാധ്യത മങ്ങിയതായും പരാതി. പനന്തറ കനോലി കനാലിനു തെക്കു ഭാഗത്തെ തടയണ കഴിഞ്ഞ ദിവസമാണ് തകര്‍ന്നത്. തോട്ടിലെ വെള്ളം പടിഞ്ഞാറ് ഭാഗത്തുള്ള ജലസ്രോതസുകളില്‍ കലര്‍ന്നതിനാല്‍ നൂറോളം കുടുംബങ്ങള്‍ക്ക് ശുദ്ധജലം മുട്ടിയിരുന്നു.
തോട്ടില്‍ നിന്നും കയറിയ വെള്ളം വറ്റിക്കാന്‍ എളുപ്പവഴി കണ്ടതാണ് ഇപ്പോള്‍ വിനയായത്. പുതിയ തടയണ കെട്ടിയ ഭാഗത്ത് നിന്നും തോട്ടിലേക്ക് 60 മീറ്റര്‍ ദൂരം മാത്രമേ ഉള്ളൂ. ഇവിടേക്ക് വെള്ളം എത്തിക്കാന്‍ ശ്രമിക്കാതെ തോടിന്റെ വശത്തുള്ള പാടശേഖരത്തിലേക്ക് വെള്ളം അടിക്കുകയായിരുന്നുവെന്നാണ് പരാതി.
തടയണ റിപ്പയര്‍ ചെയ്യാനും വെള്ളം വറ്റിക്കാനും കരാര്‍ എടുത്തവരാണ് ഉപ്പുവെള്ളം പാടത്തേക്ക് അടിച്ചതെന്നു പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ തര്‍ക്കിച്ചതായും പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."