HOME
DETAILS
MAL
സഊദിയിൽ ഇന്നും കൊവിഡ് മുക്തരെക്കാൾ പുതിയ രോഗികൾ; 375 രോഗ മുക്തി, 385 വൈറസ് ബാധ, 16 മരണം
backup
October 20 2020 | 12:10 PM
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 375 കൊവിഡ് രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 16 രോഗികൾ മരണപ്പെടുകയും 385 പുതിയ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്. തുടർച്ചയായി രണ്ടാം ദിവസവും രോഗ മുക്തരെക്കാൾ പുതിയ രോഗികളെയാണ് രേഖപ്പെടുത്തിയത്.
8,481 രോഗികളാണ് രാജ്യത്ത് നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 840 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 5,217 ആയും വൈറസ് ബാധിതർ 342,968 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 375 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ രോഗ മുക്തി നേടിയവരുടെ എണ്ണം 329,270 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."