HOME
DETAILS
MAL
ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരേ ഹൈക്കോടതിയെ സമീപിക്കും: കെ.എസ്.യു
backup
May 31 2019 | 18:05 PM
തിരുവനന്തപുരം: സര്‍ക്കാര്‍ അംഗീകരിച്ച ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പുറത്തുവന്നശേഷം ഹൈക്കോടതിയെ സമീപിക്കുമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. റിപ്പോര്‍ട്ട് രാഷ്ടീയപ്രേരിതമാണ്. കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് ഗുണകരമായ റിപ്പോര്‍ട്ടല്ല ഇത്. റിപ്പോര്‍ട്ടുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ കെ.എസ്.യു ശക്തമായ സമരത്തിനിറങ്ങുമെന്നും കെ.എം അഭിജിത്ത് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."