മണലൂര്‍ ലാറ്റിസ് ബ്രിഡ്ജ് സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം
തൃശൂര്‍: മണലൂരില്‍ രണ്ട് കോടി രൂപ മുടക്കി നിര്‍മിക്കുന്ന ഉരുക്ക് നടപ്പാലം (ലാറ്റിസ് ബ്രിഡ്ജ്) ഗുണമേന്മ ഉറപ്പുവരുത്തി ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന് സി.എന്‍ ജയദേവന് എം.പി നിര്‍ദേശം നല്കി. ഇരുപത് ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്ന വഞ്ചിക്കുളം കുടിവെള്ള പദ്ധതി ജൂണ്‍ 15 ന് മുമ്പ് പൂര്‍ത്തിയാക്കാനും എം.പി നിര്‍ദേശിച്ചു.
എം.പി ഫണ്ടുപയോഗിച്ച നടപ്പാക്കുന്ന പദ്ധതികളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കലക്റ്റര്‍ ഡോ. എ കൗശിഗന്റെ സാന്നിധ്യത്തിലായിരുന്നു യോഗം. പ്ലാനിങ് ഓഫിസര്‍ യു.ഗീത പങ്കെടുത്തു.
ഒരു കോടി രൂപയുടെ ബില്‍ മാറാനുണ്ടെന്ന് യോഗത്തില്‍ എം.പി ചൂണ്ടിക്കാട്ടി. 2014-15, 2015-16, 2016-17 കാലത്തെ പദ്ധതികള്‍ സംബന്ധിച്ചും യോഗം വിലയിരുത്തി. മൊത്തം മൂന്ന് കൊല്ലത്തിനുളളില്‍ 14.64 കോടി രൂപയുടെ 298 പദ്ധതികള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്. ഇതില്‍ 6.34 കോടി രൂപയുടെ 157 പദ്ധതികള്‍ പൂര്‍ത്തീകരിച്ചു. 141 പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് വരികയാണ്. എസ്.സി വിഭാഗത്തില്‍ ആകെ 1.10 കോടി രൂപയുടെയും എസ്.ടി വിഭാഗത്തില്‍ 75 ലക്ഷം രൂപയുടെയും കുറവുള്ളതായും അവലോകന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പദ്ധതികള്‍ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ മുഴുവന്‍ ഉദ്യോഗസ്ഥരും ജാഗ്രത കാണിക്കണമെന്ന് സി.എന്‍ ജയദേവന് എം.പി അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."