കാഞ്ഞങ്ങാട് മണ്ഡലത്തില്‍ 120 കോടിയുടെ പദ്ധതി
കാഞ്ഞങ്ങാട്: സ്‌പെഷ്യല്‍ പാക്കേജില്‍ ഉള്‍പെടുത്തിയതടക്കം കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തില്‍ 120 കോടി രൂപയുടെ പദ്ധതികള്‍ക്ക് ബജറ്റില്‍ തുക വകയിരുത്തിയത് വന്‍ നേട്ടമായി.
ഹൊസ്ദുര്‍ഗ്ഗ് പാണത്തൂര്‍ അന്തര്‍ സംസ്ഥാന പാതയ്ക്ക് 35 കോടി, നീലേശ്വരംഎടത്തോട് റോഡ് 25 കോടി, വെള്ളരിക്കുണ്ട് റവന്യൂ ടവര്‍ 20 കോടി, കിളിയളംവരഞ്ഞൂര്‍ റോഡ് 20 കോടി എന്നിവയാണ് പ്രധാനമായും സംസ്ഥാന ബജറ്റില്‍ മണ്ഡലത്തില്‍ ഇടം നേടിയത്. ഹൊസ്ദുര്‍ഗ് പാണത്തൂര്‍ റോഡിന് കഴിഞ്ഞ വര്‍ഷം 15 കോടി രൂപയ്ക്കുള്ള ഭരണാനുമതി ലഭിച്ച പ്രവര്‍ത്തിക്ക് പുറമെയാണ് 35 കോടി രൂപ കൂടി ഈ ബജറ്റില്‍ നീക്കി വച്ചത്. പ്രത്യേകാനുമതിയും സങ്കേതികാനുമതിയും വേഗത്തില്‍ ലഭിക്കാനുള്ള നടപടികള്‍ സ്വീകരിച്ച് വരുന്ന 15 കോടി രൂപയുടെ മെക്കാഡം ടാറിംഗ് സെപ്തംബറില്‍ തുടങ്ങുമെന്നാണ് സൂചന.
നീലേശ്വരംഎടത്തോട് റോഡിന് കഴിഞ്ഞ വര്‍ഷം ലഭിച്ച 5 കോടി രൂപയുടെ പ്രവൃത്തി ആരംഭിച്ചു കഴിഞ്ഞു. 3 കോടി രൂപ കൂടി അനുവദിച്ചതിന്റെ നടപടികള്‍ പൂര്‍ത്തിയായി. ടാറിംഗ് ആരംഭിക്കാനിരിക്കെയാണ് 25 കോടി രൂപ കൂടി ഈ പാതക്ക് അനുവദിച്ചത്.
പെരിയ-ഒടയംചാല്‍ റോഡില്‍ ഒടയംചാലില്‍ നിന്നും കയറ്റം കുറയ്ക്കുന്നത് ഉള്‍പെടെയുള്ള പദ്ധതി, ചെമ്മട്ടംവയല്‍കാലിച്ചാനടുക്കം റോഡ്, ചോയ്യംകോട് മുക്കട റോഡ് എന്നിവയ്ക്ക് കൂടി പണം അനുവദിക്കുന്നതിന് റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന് ധനകാര്യ വകുപ്പ് മന്ത്രി ഡോ.തോമസ് ഐസക്കുമായി ചര്‍ച്ചനടത്തി. ഇവയ്ക്ക് കൂടി തുക അനുവദിക്കുന്നതിനു നടപടികള്‍ സ്വീകരിക്കുമെന്നാണ് സൂചന. പത്ത് നഗരങ്ങളില്‍ കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിന് 735 കോടി രൂപ നീക്കി വച്ചതില്‍ കാസര്‍ക്കോട് നഗരത്തെ കൂടി ഉള്‍പ്പെടുത്തിയത് പ്രദേശത്തെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരത്തിനു ഉപകരിക്കുമെന്നാണ് സൂചന.
പദ്ധതി നടപ്പിലാക്കുന്നതിനുള്ള ഉന്നതതല യോഗം അടുത്ത മാസം കാസര്‍കോട് വച്ച ചേരും. ഇത് സംബന്ധിച്ച് നടന്ന പ്രാഥമിക യോഗത്തിന്റെ അടിസ്ഥാനത്തില്‍ റവന്യൂ ജലവിഭവ വകുപ്പ് മന്ത്രിമാര്‍ ഉന്നതതല യോഗം ചേരും. പുതിയ വ്യവസായങ്ങള്‍ ആരംഭിക്കാന്‍ ജില്ലയില്‍ 500 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി വിട്ടു നല്‍കാന്‍ തയ്യാറാണെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജനുമായുള്ള ചര്‍ച്ചയില്‍ അറിയിച്ചിട്ടുണ്ട്.
കിനാനൂര്‍ കരിന്തളം, മടിക്കൈ, കയ്യൂര്‍ ചീമേനി എന്നിവയ്ക്ക് പുറമെ ആവശ്യമെങ്കില്‍ വടക്കന്‍ പഞ്ചായത്തുകളിലെ റവന്യൂഭൂമി കൂടി കൈമാറുന്നതിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിച്ചതായി റവന്യൂ മന്ത്രിയുടെ ഓഫിസില്‍ നിന്നും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."