HOME
DETAILS

ലോവര്‍ പെരിയാര്‍ തകര്‍ന്നത് പ്രളയത്തിലല്ല; ഉദ്യോഗസ്ഥര്‍ മറച്ചുവച്ചു

  
backup
September 12 2018 | 18:09 PM

thagarchakk-karanamayath

തൊടുപുഴ: ലോവര്‍ പെരിയാര്‍ വൈദ്യുതി നിലയത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമായത് എയര്‍ ബ്ലോക്കുണ്ടായി ടണല്‍ അടഞ്ഞിട്ടും വകവയ്ക്കാതെ ഉല്‍പ്പാദനം തുടര്‍ന്നതിനാല്‍. ഓഗസ്റ്റ് 11ന് രാത്രി 11.30 ഓടെയാണ് ടണലില്‍ എയര്‍ ബ്ലോക്കുണ്ടായി വന്‍ മര്‍ദം രൂപപ്പെട്ടതും 70 ടണ്‍ ഭാരമുള്ള ഗെയ്റ്റടക്കം തകര്‍ത്തെറിയപ്പെട്ടതും. എന്നാല്‍, ഇത് അവഗണിച്ച് 12നും 13നും ഉല്‍പ്പാദനം നടത്തിയതാണ് കല്ലും മണ്ണും ചെളിയും കയറി ടര്‍ബൈനുകളുടേതടക്കം തകര്‍ച്ചയ്ക്ക് വഴിവച്ചത്. 12ന് 2.56 ദശലക്ഷം യൂനിറ്റും 13ന് 1.312 ദശലക്ഷം യൂനിറ്റും ലോവര്‍ പെരിയാര്‍ പവര്‍ ഹൗസില്‍ ഉല്‍പ്പാദിപ്പിച്ചു. 14നാണ് ഉല്‍പ്പാദനം നടത്താനാവാത്ത അവസ്ഥയുണ്ടായത്. പ്രളയത്തിലാണ് ലോവര്‍ പെരിയാര്‍ വൈദ്യുതി നിലയം തകര്‍ന്നതെന്ന കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ വാദം ഇതോടെ പൊളിയുകയാണ്. മന്ത്രി എം.എം മണിയും ഇത് ആവര്‍ത്തിച്ചിരുന്നു. ഓഗസ്റ്റ് 15 മുതലാണ് സംസ്ഥാനത്ത് പ്രളയം തീക്ഷ്ണമായത്. 

അണക്കെട്ടിലെ കൂറ്റന്‍ ട്രാഷ് റാക്ക് (അരിപ്പ) അടഞ്ഞതിനെത്തുടര്‍ന്ന് ടണല്‍ മുഖത്ത് ചെളിയടിഞ്ഞ് വെള്ളമൊഴുക്ക് നിലയ്ക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ എയര്‍ ബ്ലോക്ക് വന്‍ മര്‍ദത്തോടെ തിരിച്ചടിച്ചു. ടണല്‍ ഗെയ്റ്റ് മൂന്ന് കഷണങ്ങളായി ചിന്നിച്ചിതറി വെള്ളം ടവറിന്റെ മുകളില്‍ പൊങ്ങി 25 മിനിറ്റോളം കറങ്ങിയടിച്ചു. ആറ് മീറ്ററിലധികം വ്യാസമുള്ള ട്രാഷ് റാക്ക് പൊടിഞ്ഞ നിലയില്‍ ഒലിച്ചുപോയി. ടണലില്‍ ഏതാണ്ട് 600 മീറ്ററോളം ഭാഗം ചെളിയടിഞ്ഞു.
സംഭവത്തിന്റെ ഉത്തരവാദിത്തം സംബന്ധിച്ച് സിവില്‍-ഇലക്ട്രിക്കല്‍ വിഭാഗം ഉദ്യോഗസ്ഥര്‍ തമ്മില്‍ പരസ്പരം പഴിചാരുകയാണ്. സിവില്‍ വിഭാഗം ഉദ്യോഗസ്ഥരുടെ പിഴവാണ് ട്രാഷ് റാക്ക് അടയുന്നതിലേക്ക് എത്തിച്ചതെന്ന് ഇലക്ട്രിക്കല്‍ വിഭാഗം ആരോപിക്കുന്നു. സംഭവം നടക്കുമ്പോള്‍ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരാരും അണക്കെട്ടില്‍ ഉണ്ടായിരുന്നില്ല. എതാനും കരാര്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥരും രണ്ട് ഓപറേറ്റര്‍മാരും മാത്രമാണ് ഉണ്ടായിരുന്നത്. ഇത് സിവില്‍ വിഭാഗത്തിന്റെ ഗുരുതരമായ കൃത്യവിലോപമാണെന്നാണ് ഇലക്ട്രിക്കല്‍ വിഭാഗം ആരോപിക്കുന്നത്. എന്നാല്‍, സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഇലക്ട്രിക്കല്‍ വിഭാഗത്തിനാണെന്ന് സിവില്‍ വിഭാഗം പറയുന്നു. ടണല്‍ ഗെയ്റ്റ് തകര്‍ന്നതിനാല്‍ പവര്‍ ഹൗസ് ഓടിക്കുന്നത് അപകടമാണെന്നും ഷട്ട് ഡൗണ്‍ ചെയ്യണമെന്നും കാണിച്ച് ഓഗസ്റ്റ് 12ന് രാവിലെ 10 മണിക്ക് ജനറേഷന്‍ വിഭാഗത്തിന് അണക്കെട്ടിന്റെ ചുമതലയുള്ള സിവില്‍ സബ് ഡിവിഷന്‍ കത്ത് നല്‍കിയെന്നും ഇത് അവഗണിച്ച് ഉല്‍പ്പാദനം നടത്തിയതാണ് പവര്‍ ഹൗസിന്റെ തകര്‍ച്ചയ്ക്ക് വഴിവച്ചതെന്ന് സിവില്‍ വിഭാഗം പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  2 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  2 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  2 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  2 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  3 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  4 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  4 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  4 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago