HOME
DETAILS
MAL
കൊവിഡ് ചികിത്സയില്‍ നിന്നും പ്ലാസ്മ തെറാപ്പി ഒഴിവാക്കുന്നു; പ്രതീക്ഷിച്ച ഫലമില്ലെന്ന് ഐ.സി.എം.ആര്
backup
October 20 2020 | 14:10 PM
ന്യൂഡല്‍ഹി: കൊവിഡ് 19 നു വേണ്ടിയുള്ള ദേശീയ ആരോഗ്യ ക്ലിനിക്കല്‍ പ്രോട്ടോകോളില്‍ നിന്നും പ്ലാസ്മ തെറാപ്പി ഒഴിവാക്കാന്‍ ആലോചിക്കുന്നത്ായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്.
ഇത് കൊവിഡിന്റെ തീവ്രതയോ മരണനിരക്കോ കുറയ്ക്കുന്നില്ലെന്ന അനുമാനത്തില്‍ നിരവധി പഠനങ്ങള്‍ എത്തിച്ചേര്‍ന്നിട്ടുണ്ടെന്ന് ഐ.സി.എം.ആര് ഡയറക്ടര്‍ ബല്‍റാം ഭാര്‍ഗ ചൂണ്ടിക്കാട്ടി.
കൊവിഡ് ഭേദമായയാളില്‍നിന്ന് ശേഖരിക്കുന്ന രക്തത്തിലെ പ്ലാസ്മ വേര്‍തിരിച്ച് രോഗചികിത്സയ്ക്ക് ഉപയോഗിക്കുന്ന രീതിയാണ് പ്ലാസ്മ തെറാപ്പി. രോഗം ഭേദമായ ആളുടെ രക്തത്തില്‍ രോഗാണുവിനെതിരായ ആന്റിബോഡിയുണ്ടാകും. ഇത് രോഗിയിലും പ്രവര്‍ത്തിക്കുമോയെന്ന് പരീക്ഷിക്കുകയാണ് ഈ ചികിത്സയില്‍ ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."