അയര്‍ലന്‍ഡില്‍ വീണ്ടും ആറ് ആഴ്ചത്തേക്ക് ലോക്ക്ഡൗണ്‍: ബുധനാഴ്ച അര്‍ധരാത്രി നിലവില്‍ വരും
ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. കൊവിഡ് വ്യാപനം ഉയര്‍ന്നതോടെയാണ് രണ്ടാമതും ഇവിടെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. ആറ് ആഴ്ചത്തേക്കാണ് ലോക്ക്ഡൗണ്‍.
തിങ്കള്‌ഴാച ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് പ്രധാനമന്ത്രി മൈക്കിള്‍ മാര്‍ട്ടിന്‍ അടച്ചിടല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ സ്‌കൂളുകളെ ലോക്ക്ഡൗണില്‍ നിന്ന് ഒഴിവാക്കി. ലോക്ക്ഡൗണ്‍ ബുധനാഴ്ച അര്‍ധരാത്രി നിലവില്‍ വരും.
'ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന ഒന്നര മാസം ഒന്നിച്ച് നിന്നാല്‍ അര്‍ഥവത്തായ രീതിയില്‍ ക്രിസ്മസ് ആഘോഷിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കുമെന്ന് പ്രധാനമന്ത്രി രാജ്യത്തോട് പറഞ്ഞു.
അവശ്യസേവന വിഭാഗത്തില്‍ ജോലിചെയ്യുന്നവര്‍ക്ക് മാത്രമാണ് യാത്രാനുമതി. അവശ്യ സേവന വിഭാഗത്തിലെ ജീവനക്കാര്‍ക്ക് സഞ്ചരിക്കുന്നതിനായി പൊതുഗതാഗതത്തിന് ഇളവുകള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ 25 ശതമാനം യാത്രക്കാരെ മാത്രമേ വാഹനങ്ങളില്‍ കയറ്റാനാകൂ.
അത്യാവശ്യമല്ലാത്ത ചില്ലറ വില്പനശാലകള്‍ അടച്ചിടും. ബാറുകളും റെസ്റ്റോറന്റുകളും നിയന്ത്രണങ്ങളോടെ തുറന്നുപ്രവര്‍ത്തിക്കും. ഇവിടെ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് അനുമതി ഉണ്ടാകില്ല. വീടിന് അഞ്ചുകിലോമീറ്റര്‍ ദൂരപരിധിയില്‍ വ്യായാമത്തിനായി പോകാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. ദൂരപരിധി ലംഘിക്കുന്നവരില്‍ നിന്ന് പിഴയീടാക്കും. വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്ന ആദ്യ യൂറോപ്യന്‍ യൂണിയന്‍ രാജ്യമാണ് അയര്‍ലന്‍ഡ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."