ന്യൂജനറേഷന്‍ ലഹരിയ്ക്ക് വന്‍ ഡിമാന്റ്
തിരുവനന്തപുരം: യുവതലമുറയ്ക്ക് ഇന്ന് ഏറ്റവും പ്രിയപ്പെട്ട ലഹരികളിലൊന്നാണ് എല്‍.എസ്.ഡി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന (ലൈസര്‍ജിക് ആസിഡ് ഡിത്തലാമിഡ്). ഗോവ, തിരുവനന്തപുരം,മുബൈയ്, ബംഗളൂരു, കൊച്ചി എന്നിവിടങ്ങളിലെ പാര്‍ട്ടി നൈറ്റുകളെ സജീവമാക്കുന്നത് ഇപ്പോള്‍ ഈ ലഹരി പേപ്പര്‍ സ്റ്റിക്കറുകളാണ്.
ഹോട്ടലുകളിലെ നിശാനൃത്ത വേദികളിലും ഡി.ജെ സംഗീത പരിപാടികളിലുമാണ് പ്രധാനമായും ഇത് വ്യാപകമായി ഉപയോഗിക്കുന്നത്. വന്‍കിട പാര്‍ട്ടികളില്‍ പങ്കെടുക്കുന്ന യുവാക്കള്‍ അടക്കമുള്ളവരിലും ഇത്തരം ലഹരി ഉപയോഗം ശീലമാണ്. ലൈസര്‍ജിക് ആസിഡ്, ഡൈത്തിലാമൈഡ് എന്നീ മയക്കുമരുന്നുകളുടെ ചേരുവയായ എല്‍.എസ്.ഡി. പേപ്പര്‍ സ്റ്റിക്കര്‍ രൂപത്തില്‍ ചെറിയ സ്റ്റാമ്പ് മാതൃകയിലുള്ള മയക്കു മരുന്നാണിത്. എല്‍.എസ്.ഡി സ്റ്റാമ്പിന് പുറത്തെ കവര്‍ നീക്കി നാക്കിനടിയില്‍ ഒട്ടിച്ചുവയ്ക്കും. ഒരെണ്ണം ഉപയോഗിച്ചാല്‍ എട്ട് മണിക്കൂര്‍ മുതല്‍ 18 മണിക്കൂര്‍ വരെ ഉന്മാദാവസ്ഥയില്‍ തുടരും.
വളരെ വേഗം അഡിക്ഷന്‍ ഉണ്ടാകുന്നു എന്നത് ഈ ലഹരി സ്റ്റിക്കറിന്റെ വിപണി വളരെ വേഗം വളരാന്‍ കാരണമായി. ഡിജെ പാര്‍ട്ടിയും നിശാനൃത്തങ്ങളും വ്യാപകമായ കൊച്ചിയില്‍ ഇത്തരം പാര്‍ട്ടികള്‍ക്ക് ലഹരിസ്റ്റിക്കറുകള്‍ വ്യാപകമായി ഉപയോഗിക്കുകയും പലരും പിടിയിലാകുകയും ചെയ്ത സംഭവങ്ങളുണ്ടായിട്ടുണ്ടെങ്കിലും തലസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിലൊരു സംഘം പിടിക്കപ്പെടുന്നത്. വിദേശടൂറിസ്റ്റുകളുള്‍പ്പെടെ ലക്ഷക്കണക്കിന് വിനോദ സഞ്ചാരികള്‍ എത്തിച്ചേരുന്ന തലസ്ഥാന നഗരിയില്‍ കോവളവും വര്‍ക്കലയുമുള്‍പ്പെടെ ബീച്ചുകളും ടൂറിസം സ്ഥലങ്ങളും കേന്ദ്രീകരിച്ച് ഇത്തരം പാര്‍ട്ടികള്‍ക്ക് ഇവര്‍ ആളുകളെ ആകര്‍ഷിച്ചിരുന്നോയെന്നുള്ളതും പ്രൊഫഷണല്‍ വിദ്യാര്‍ഥികളും ടെക്കികളുമുള്‍പ്പെടെയുള്ളവര്‍ എല്‍.എസ്.ഡി സ്റ്റിക്കറുകളുടെ ആവശ്യക്കാരായി ഉണ്ടായിരുന്നോയെന്നും പൊലിസ് അന്വേഷിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."