ഹംഗറിക്കെതിരേ അച്ചടക്ക നടപടിയാവശ്യപ്പെട്ട് ഇ.യു
ബ്രസല്‍സ്: യൂനിയന്റെ അടിസ്ഥാന മൂല്യങ്ങള്‍ ലംഘടിച്ചതിനാല്‍ ഹംഗറിക്കെതിരേ അച്ചടക്ക നടപടിയാവശ്യപ്പെട്ട് യൂറോപ്യന്‍ യൂനിയന്‍(ഇ.യു). ഇതിനായി യൂറോപ്യന്‍ പാര്‍ലമെന്റില്‍ വോട്ട് നടന്നു.
പാര്‍ലമെന്റിലെ മൂന്നില്‍ രണ്ട് അംഗങ്ങളും നടപടിയെ പിന്തുണച്ചു. ഇ.യുവിന്റെ കീഴിലുള്ള രാഷട്രത്തിനെതിരേ ആദ്യമായാണ് ഇത്തരത്തില്‍ അച്ചടക്ക നടപടി സ്വീകരിക്കുന്നത്.
വിക്ടര്‍ ഓര്‍ബന്റെ നേതൃത്വത്തിലുള്ള ഹംഗറി ഭരണകൂടം മാധ്യമങ്ങള്‍, ന്യൂനപക്ഷങ്ങള്‍ എന്നിവക്കെതിരേ ആക്രമണം നടത്തിയെന്നും രാജ്യത്തെ നിയമ സംവിധാനങ്ങള്‍ തകര്‍ത്തുവെന്നുമാണ് ആരോപണം. ഇ.യു വോട്ട് രേഖപ്പെടുത്താനുള്ള അവകാശം നിഷേധിക്കുന്നത് ഉള്‍പ്പെടെയുള്ള ശിക്ഷകളാണ് ഹംഗറിക്കെതിരേയുണ്ടാവുക.
അടിസ്ഥാന മൂല്യങ്ങള്‍ അംഗം ലംഘിച്ചാല്‍ നടപടിയെടുക്കാമെന്ന ഭരണഘടനയുടെ ഏഴാം അനുച്ഛേദമാണ് പാര്‍ലമെന്റ് ഇന്നലെ ഉപയോഗിച്ചത്.
എന്നാല്‍ തങ്ങള്‍ക്കെതിരേ എന്ത് നടപടി സ്വീകരിച്ചാലും ഈ ബ്ലാക്ക് മെയിലുകള്‍ക്ക് കീഴടങ്ങില്ലെന്ന് ഹംഗറി പ്രധാനമന്ത്രി ഓര്‍ബന്‍ പാര്‍ലമെന്റില്‍ പറഞ്ഞു. ഹംഗറി അതിര്‍ത്തികളെ സംരക്ഷിക്കും. അനധികൃത കുടിയേറ്റം തടയുമെന്നും അവകാശങ്ങളെ നേടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."