നിലപാട് വ്യക്തമാക്കി റാമോസ്
മാഡ്രിഡ്: ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് റയല്‍ മാഡ്രിഡ് താരം സെര്‍ജിയോ റാമോസിന്റെ കാര്യത്തില്‍ തീരുമാനമായി.
റാമോസ് തന്നെയാണ് താന്‍ റയല്‍ മാഡ്രിഡ് വിട്ട് എവിടെയും പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കിയത്.
മാഡ്രിഡില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലൂടെയാണ് റാമോസ് നിലപാട് വ്യക്തമാക്കിയത്. റയല്‍ മാഡ്രിഡ് വിടുന്നതായുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും റയലില്‍നിന്ന് വിരമിക്കുകയാണ് തന്റെ ആഗ്രഹമെന്നും മാധ്യമങ്ങളോട് അദ്ദേഹം പ്രതികരിച്ചു.
മറച്ചുവെക്കാതെ കാര്യങ്ങള്‍ തുറന്നുപറയുകയാണ് തന്റെ ശൈലിയെന്നും താരം കൂട്ടിച്ചേര്‍ത്തു. റാമോസ് റയല്‍ മാഡ്രിഡ് വിട്ട് ചൈനീസ് ക്ലബിലേക്ക് ചേക്കേറും എന്നായിരുന്നു വാര്‍ത്ത പരന്നിരുന്നത്.
ചൈനയിലെ വമ്പന്‍ ക്ലബുകള്‍ വന്‍ ഓഫറുകളുമായി താരത്തിന് പിറകെയുണ്ടെന്നായിരുന്നു പല മാധ്യമങ്ങളിലും വാര്‍ത്ത വന്നത്. ക്രിസ്റ്റ്യാനോക്കൊപ്പം ഇറ്റാലിയന്‍ ലീഗിലേക്കും താരം മാറുന്നുവെന്ന് വാര്‍ത്ത വന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് വാര്‍ത്താ സമ്മേളനത്തിലൂടെ റാമോസ് തീരുമാനം വ്യക്തമാക്കിയത്.
2005 മുതല്‍ റയലിന്റെ ഭാഗമായ റാമോസ് 419 മത്സരങ്ങളില്‍നിന്ന് 59 ഗോളുകളും നേടിയിട്ടു@ണ്ട്.
ടീമിനൊപ്പം നാലു വീതം ലാ ലിഗ,ചാംപ്യന്‍സ് ലീഗ് കിരീടവും ര@ണ്ട് കോപ്പാ ഡെല്‍ റേ,സൂപ്പര്‍ കോപ്പാ,മൂന്ന് സൂപ്പര്‍ കപ്പ്,നാല് ക്ലബ് ലോകകപ്പ് എന്നിവയും സ്വന്തമാക്കിയിട്ടു@ണ്ട്.
ഈ സീസണില്‍ കാര്യമായൊന്നും നേടാന്‍ റയലിന് സാധിക്കാതെ വന്നതോടെ ക്യാപ്റ്റന്‍ റാമോസിനെതിരേ വലിയ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.
റയലിന്റെ പേരുകേട്ട പ്രതിരോധ നിരയ്ക്ക് ഇത്തവണ നിരവധി തവണ പിഴവുകള്‍ സംഭവിച്ചതും വലിയ ചര്‍ച്ചയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."