അധികൃതര്‍ തിരിഞ്ഞു നോക്കിയില്ല; റോഡ് നാട്ടുകാര്‍ തന്നെ നന്നാക്കി ജനപ്രതിനിധികള്‍ ഇനി ഇതുവഴി വരരുതെന്ന് നാട്ടുകാര്‍
മേപ്പാടി: അധികാരികള്‍ പലതവണ പറഞ്ഞ് പറ്റിച്ചപ്പോള്‍ നാട്ടുകാര്‍ ഇറങ്ങി റോഡ് നന്നാക്കി. മേപ്പാടി പഞ്ചായത്തിലെ പതിനാറാം വാര്‍ഡില്‍ ഉള്‍പെടുന്ന എരുമകൊല്ലി 22 റോഡാണ് നാട്ടുകാര്‍ പ്രതിഷേധ സൂചകമായി കോണ്‍ക്രീറ്റ് ചെയ്തത്.
കാപ്പംകൊല്ലി പുഴമൂലയില്‍ നിന്നും 22ലേക്ക് എത്തുന്നതിന് അഞ്ച് വര്‍ഷം മുന്‍പ് എം.പി ഫണ്ടില്‍ ഉള്‍പെടുത്തി പാലം നിര്‍മിച്ചിരുന്നു. എന്നാല്‍ അപ്റോച്ച് റോഡില്ലാത്തതിനാല്‍ ഏറെ ദുരിതത്തിലായിരുന്നു നാട്ടുകാരുടെ യാത്ര. റോഡ് ടാറിങ് നടത്തി ഗതാഗത യോഗ്യമാക്കണമെന്ന് നാട്ടുകാര്‍ അധികൃതരോട് നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായിരുന്നില്ല.
ഇതോടെയാണ് പണവും അധ്വാനവും ചെലവാക്കി റോഡ് നന്നാക്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചത്. നാല്പത് കുടുംബങ്ങള്‍ ചേര്‍ന്ന് ഒരു ലക്ഷം രൂപ ചെലവാക്കിയാണ് റോഡ് കോണ്‍ക്രീറ്റ് നടത്തിയത്.
രണ്ട് ദിവസം രാവും പകലും ഇല്ലാതെ കഷ്ടപെട്ടാണ് പ്രവൃത്തി പൂര്‍ത്തിയാക്കിയത്. ഇനി ജനപ്രതിനിധികള്‍ പ്രദേശത്തേക്ക് വരരുതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
നാട്ടുകാരായ പ്രേംജി ആനന്ദ്, സുരേഷ്, രതീഷ്, ചന്ദ്രന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."