യു.എസ്, ഇന്ത്യ, ജപ്പാന്‍ നാവികാഭ്യാസത്തില്‍ ആസ്‌ത്രേലിയയും ഗൗരവമായി കാണുന്നുവെന്ന് ചൈന
ബെയ്ജിങ്: ഇന്ത്യ, യു.എസ്, ജപ്പാന്‍ എന്നിവ സംയുക്തമായി നടത്തുന്ന വാര്‍ഷിക മലബാര്‍ നാവികാഭ്യാസത്തില്‍ ആസ്‌ത്രേലിയയും പങ്കെടുക്കുമെന്ന ഇന്ത്യയുടെ പ്രഖ്യാപനം ഗൗരവമായി കാണുന്നുവെന്ന് ചൈന.
സൈനിക സഹകരണം മേഖലയുടെ സ്ഥിരതയ്ക്കും സമാധാനത്തിനും ഉതകുന്നതാകണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഴാവോ ലിജിയാന്‍ പറഞ്ഞു.
അടുത്തമാസം ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലുമാണ് നാവികാഭ്യാസം. ആസ്‌ത്രേലിയ കൂടി പങ്കെടുക്കുന്നതോടെ ചൈനക്കെതിരേ രൂപീകരിച്ച ഖ്വാഡ് അംഗങ്ങളുടെ പൂര്‍ണ പങ്കാളിത്തമുള്ള പ്രകടനമായി അതു മാറും. ചൈനക്കെതിരേ ഇന്ത്യ മറ്റു രാജ്യങ്ങളുമായി കൈകോര്‍ക്കുന്നത് അതീവ ഗൗരവത്തോടെയാണ് ചൈന നോക്കിക്കാണുന്നത്.
1992ലാണ് ഇന്ത്യ-യു.എസ് നാവികസേനകളുടെ സംയുക്ത ശക്തിപ്രകടനമായി മലബാര്‍ നാവികാഭ്യാസം ആരംഭിച്ചത്. 2015ലാണ് ജപ്പാന്‍ ഇതില്‍ അംഗമായത്. 2018ല്‍ ഫിലിപ്പൈന്‍സിലെ ഗ്വാം നദീതീരത്തും കഴിഞ്ഞവര്‍ഷം ജപ്പാന്‍ തീരത്തുമായിരുന്നു പ്രകടനം. ഇതില്‍ അംഗമാവാന്‍ ഏതാനും വര്‍ഷങ്ങളായി ശ്രമിച്ചുവരുകയായിരുന്നു ആസ്‌ത്രേലിയ.
ഇന്‍ഡോ-പെസഫിക് മേഖലയില്‍ ചൈന സൈനിക ശക്തി വര്‍ധിപ്പിച്ചുവരുന്നതിനു തടയിടാനാണ് യു.എസ് ശ്രമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."