യൂത്ത് ലീഗ് ജലസഭക്ക് ജില്ലയില്‍ തുടക്കമായി
നായ്ക്കട്ടി: ജലസംരക്ഷണ കാംപയിനിന്റെ ഭാഗമായി യൂത്ത് ലീഗ് സംസ്ഥാനകമ്മിറ്റി 5000 കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന ജലസഭയുടെ ജില്ലാതല ഉദ്ഘാടനം നായ്ക്കട്ടിയില്‍ സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ ഹാരിസ് അധ്യക്ഷനായി.
സംസ്ഥാന വൈസ് പ്രസിഡന്റ് പി ഇസ്മയില്‍ ജലബജറ്റ് അവതരിപ്പിച്ചു. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ശോഭന്‍കുമാര്‍ ജല കവിത അവതരിപ്പിച്ചു. വെള്ളത്തിന്റെ ദുരുപയോഗം കുറച്ച് കൊണ്ട് വരുന്നതിനും പരമ്പരാഗത ജലസ്രോതസുകള്‍ വീണ്ടെടുക്കുന്നതിനും മഴവെള്ള സംഭരണത്തിനുമായി കുടുംബ സദസുകളില്‍ ബോധവല്‍ക്കരണം നടത്തുകയാണ് ജലസഭ ലക്ഷ്യം വെക്കുന്നത്. ജില്ലയില്‍ ശാഖാകമ്മിറ്റികളുടെ നേതൃത്വത്തിലും ജലസഭകള്‍ സംഘടിപ്പിക്കും.
ജില്ലാ ജനറല്‍ സെക്രട്ടറി സി.കെ ഹാരിഫ് സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി പി.പി അയ്യൂബ്, ടി അവറാന്‍, വി.എം അബൂബക്കര്‍, ഷമീം പാറക്കണ്ടി, ജാസര്‍ പാലക്കല്‍, പി.കെ സലാം, ആരിഫ് തണലോട്ട്, യൂനുസലി, അസീസ് വേങ്ങൂര്‍, നൂര്‍ഷ ചേനോത്ത്, കെ.എം ഷബീര്‍ അഹമ്മദ്, വി.പി.സി ഹകീം, റിയാസ് കല്ലുവയല്‍, ഇബ്രാഹിം തൈത്തൊടി, എന്‍.എ ഉസ്മാന്‍, എന്‍.സി റഷീദ്, എം.എ ഷൗക്കത്തലി സംസാരിച്ചു. ജില്ലാ ട്രഷറര്‍ സലീം കേളോത്ത് നന്ദി പറഞ്ഞു. തുടര്‍ന്ന് ജലസംരക്ഷണ ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."