HOME
DETAILS

കുങ്കിച്ചിറയും മ്യൂസിയവും ഒരുങ്ങി; ഇനി ചുറ്റുമതിലും വൈദ്യുതിയും വേണം

  
backup
September 13 2018 | 02:09 AM

%e0%b4%95%e0%b5%81%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%b1%e0%b4%af%e0%b5%81%e0%b4%82-%e0%b4%ae%e0%b5%8d%e0%b4%af%e0%b5%82%e0%b4%b8%e0%b4%bf%e0%b4%af%e0%b4%b5

കുഞ്ഞോം: തൊണ്ടര്‍നാട്ടെ കുങ്കിച്ചിറയുടെയും ചരിത്രമ്യൂസിയത്തിന്റെയും നവീകരണ പ്രവര്‍ത്തികള്‍ അന്തിമ ഘട്ടത്തില്‍.
കേരളാ മ്യൂസിയം മൃഗശാലാവകുപ്പാണ് ആറര കോടിയോളം രൂപ ചിലവഴിച്ച് നവീകരണ പ്രവൃത്തികള്‍ അന്തിമ ഘട്ടത്തിലെത്തിച്ചിരിക്കുന്നത്. കെട്ടിട നിര്‍മാണം പൂര്‍ത്തിയായി. ചിറയും നവീകരിച്ചു. അനുബന്ധമായ രണ്ട് കെട്ടിടങ്ങള്‍ കൂടി പണിതു. ഇനി വേണ്ടത് ചുറ്റുമതില്‍ നിര്‍മാണമാണ്. അതിനുള്ള തുക സര്‍ക്കാരില്‍ പാസായി കടിക്കുന്നുണ്ട്. എന്നാല്‍ അതിനിടെയെത്തിയ പ്രളയം ഫണ്ട് ലഭിക്കുന്നതിന് തടസമായിരിക്കുകയാണ്. ഫണ്ട് ലഭിക്കുന്ന മുറക്ക് ഈ പ്രവര്‍ത്തികള്‍ കൂടി പൂര്‍ത്തിയാക്കി കുങ്കിച്ചിറ സഞ്ചാരികള്‍ക്ക് തുറന്ന് കൊടുക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എച്ച്.പി.എല്ലാണ് ആദ്യഘട്ട നിര്‍മാണങ്ങള്‍ പൂര്‍ത്തിയാക്കിയത്. സ്ഥലം എം.എല്‍.എ കൂടിയായിരുന്ന മുന്‍മന്ത്രി പി.കെ ജയലക്ഷ്മി മുന്‍കൈയെടുത്ത് തൊണ്ടര്‍നാട് കുഞ്ഞോം കുങ്കിച്ചിറയെ ചരിത്ര പഠിതാക്കള്‍ക്ക് പ്രയോജന പ്രദമാക്കാന്‍ നടത്തിയ ശ്രമങ്ങളാണ് ഇതോടെ പരിപൂര്‍ണതയിലെത്തുന്നത്. സംരക്ഷിക്കപ്പെടാതെ നശിച്ചുകൊണ്ടിരുന്ന കുങ്കിച്ചിറ നവീകരിച്ച് സംരക്ഷിക്കുകയും ഇതിനോടനുബന്ധിച്ച് ചരിത്ര മ്യൂസിയം സ്ഥാപിക്കുകയും വനത്തിനോട് ചേര്‍ന്ന് മാന്‍പാര്‍ക്ക് സ്ഥാപിക്കുയുമായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ വനം വകുപ്പ് സ്ഥലം വിട്ടു നല്‍കാത്തതിനെ തുടര്‍ന്ന് മാന്‍പാര്‍ക്ക് നിര്‍മാണം പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു.
റവന്യു വകുപ്പിന്റെ കൈവശമുണ്ടായിരുന്ന ഒന്‍പത് ഏക്കര്‍ സ്ഥലം വിട്ടു നല്‍കിയാണ് ചരിത്ര മ്യൂസിയത്തിനായി കെട്ടിടം നിര്‍മിച്ചത്. മ്യുസിയത്തിനോടൊപ്പം റിസര്‍ച്ച് സെന്ററും തുടങ്ങാന്‍ കഴിയുന്ന വിധത്തിലാണ് 4.80 കോടി രൂപാ ചിലവില്‍ നിര്‍മാണം നടത്തിയത്. ചരിത്രാന്വേഷികള്‍ക്ക് പ്രയോജന പ്രദമാകും വിധത്തിലായിരിക്കും പൈതൃകങ്ങളും ചരിത്രശേഷിപ്പുകളും പ്രദര്‍ശനത്തിനെത്തിച്ച് മ്യൂസിയം ഒരുക്കുക. പഴശ്ശി സംഘത്തിലെ യോദ്ധാവായിരുന്ന എടച്ചന കുങ്കന്റെ സഹോദരി കുങ്കി കുളിച്ചതായി ചില ചരിത്രങ്ങളില്‍ പറയപ്പെടുന്ന ചിറയാണ് കുഞ്ഞോം കുങ്കിച്ചിറ.
എന്നാല്‍ കുങ്കിയുടെ ജീവിതകാലത്തിന് നാല് നൂറ്റാണ്ട് മുമ്പ് ചിറയുള്ളതായും ഇത് സംബന്ധിച്ച സൂചനകള്‍ പന്ത്രണ്ടാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട ചില ചരിത്ര രചനകളിലുള്ളതായും കൊടമല വാണ കുടക് വംശജരുടെ താവളമായിരുന്നു പ്രദേശമെന്നും മറ്റൊരു അഭിപ്രായവും നിലവിലുണ്ട്. രണ്ടേക്കറോളം വരുന്ന സ്ഥലത്ത് പരന്നു കിടക്കുന്ന കുങ്കിച്ചിറ ഏതു കാലാവസ്ഥയിലും നിറഞ്ഞ് നില്‍ക്കുന്ന ജല സഞ്ചയമാണ്.
ഇത് നവീകരണത്തിനായി ഒന്നരക്കോടി രൂപയാണ് ചിലവഴിച്ചത്. ചിറക്ക് ചുറ്റും സംരക്ഷണ ഭിത്തികള്‍ കെട്ടുകയും നടുവിലായി ഓലക്കുട ചൂടിയ സ്ത്രീയുടെ ശില്‍പം സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ചിറയോടനുബന്ധിച്ച് കുട്ടികള്‍ക്കായുള്ള പാര്‍ക്കും പൂന്തോട്ടവുമുണ്ട്. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ വയനാട്ടിലെത്തുന്ന സഞ്ചാരികള്‍ക്ക് പുതിയൊരു കേന്ദ്രംകൂടിയാവും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-11-27-2024

PSC/UPSC
  •  15 days ago
No Image

വാളയാർ പൊലിസ് സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍

Kerala
  •  15 days ago
No Image

സംഭല്‍ വെടിവയ്പ്പ്: ഇരകള്‍ക്ക് പൊലിസിന്റെ ഭീഷണി, വെള്ളപേപ്പറില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നു; അടിമുടി ദുരൂഹത

National
  •  15 days ago
No Image

വീട്ടിൽ ലഹരിമരുന്ന് പരിശോധനക്കെത്തിയ പൊലിസ് മകനെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ വീട്ടമ്മയെ മർദിച്ചെന്ന് പരാതി

Kerala
  •  15 days ago
No Image

പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേരുചേര്‍ക്കാനും ഒഴിവാക്കാനും ഇനി പുതിയ നിയമം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ...

National
  •  15 days ago
No Image

കേരളത്തിലെ വിദ്യാഭ്യാസ-തൊഴില്‍ മേഖലയെ ഗവര്‍ണര്‍ പരിഹസിക്കുന്നു; വിസി നിയമനത്തിനെതിരെ വിമര്‍ശനവുമായി സിപിഎം

Kerala
  •  16 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ഫൈനലിലെ മൂന്നാം ​മത്സരത്തിൽ ​ഗുകേഷിന് ജയം

Others
  •  16 days ago
No Image

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് തിരിച്ചടി; പെന്‍ഷന്‍ പ്രായം 60 ആക്കില്ല

latest
  •  16 days ago
No Image

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 18 പേർക്ക് തെരുവുനായയുടെ കടിയേറ്റു

Kerala
  •  16 days ago
No Image

ആസ്ത്മ രോ​ഗികൾ ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കുക

Health
  •  16 days ago