HOME
DETAILS

'അക്കൗണ്ടില്‍ പണമെത്തി'  ഓഫറില്‍ വീഴല്ലേ, പണം പോകും!

  
backup
October 21 2020 | 01:10 AM

%e0%b4%85%e0%b4%95%e0%b5%8d%e0%b4%95%e0%b5%97%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%a3%e0%b4%ae%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf
 
തിരുവനന്തപുരം: കാരണമില്ലാതെ അക്കൗണ്ടില്‍ പണം വന്നതായി സന്ദേശം വന്നാല്‍ ആവേശം കാണിക്കരുത്, പണം പോകും. ഓണ്‍ലൈന്‍ തട്ടിപ്പിന്റെ കെണികളിലൊന്നാണിത്. കൊവിഡ് കാലത്ത് സംസ്ഥാനത്ത് ഓണ്‍ലൈന്‍ ഇടപാടുകള്‍ സജീവമായത് മുതലെടുക്കുകയാണ് ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങള്‍. അക്കൗണ്ടില്‍ പണം വന്നതായി സന്ദേശം ലഭിക്കുന്നതാണ് തട്ടിപ്പിന്റെ പുതിയ രീതി. നിങ്ങളുടെ അക്കൗണ്ടിലേക്ക് പണം എത്തിയിട്ടുണ്ടെന്നും വിശദ വിവരങ്ങളറിയാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യണമെന്നുമായിരിക്കും സന്ദേശത്തിന്റെ ഉള്ളടക്കം. 3500, 5500 എന്നിങ്ങനെ പണം വന്നുവെന്നാണ് സാധാരണ സന്ദേശം. എന്നാല്‍ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ നിലവില്‍ അക്കൗണ്ടിലുള്ള പണം നഷ്ടപ്പെട്ടേക്കും. 
ചിലര്‍ക്ക് ഉയര്‍ന്ന തുക രേഖപ്പെടുത്തിയ സന്ദേശങ്ങളും വരുന്നുണ്ട്. നിരവധി പേര്‍ക്കാണ് ഇങ്ങനെ ദിവസവും സന്ദേശമെത്തുന്നത്. എസ്.എം.എസ് തട്ടിപ്പാണെന്നും ലിങ്കില്‍ ക്ലിക്ക് ചെയ്യരുതെന്നും പൊലിസ്  അറിയിച്ചു. രാജസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തട്ടിപ്പു സംഘങ്ങളാണ് ഇതിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം. അറിയാത്ത കേന്ദ്രങ്ങളില്‍നിന്ന് എത്തുന്ന ക്യു.ആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യരുതെന്നും പൊലിസ് നിര്‍ദേശിച്ചു. 
ബാങ്കില്‍ നിന്നെന്ന വ്യാജേന ഫോണ്‍ വിളിക്കുന്നതാണ് മറ്റൊരു തട്ടിപ്പ്. എസ്.ബി.ഐ പോലുള്ള ബാങ്കുകളുടെ പേരിലാണ് വിളി. 
ക്രെഡിറ്റ് കാര്‍ഡ് അപ്‌ഡേറ്റ് ചെയ്ത് പ്ലാറ്റിനം കാര്‍ഡാക്കി കൊടുക്കാമെന്നും അതിനായി കാര്‍ഡ് നമ്പര്‍ നല്‍കണമെന്നുമാണ് തട്ടിപ്പുകാര്‍ ആവശ്യപ്പെടുക. കാര്‍ഡ് നമ്പര്‍ നല്‍കിയാല്‍ ഫോണില്‍ വരുന്ന ഒ.ടി.പി നമ്പറും അവര്‍ ആവശ്യപ്പെടും. ഒ.ടി.പി നല്‍കുന്നതോടെ നിങ്ങളുടെ അക്കൗണ്ടിലെ പണം നഷ്ടപ്പെടും. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ തട്ടിപ്പിനിരയായ തിരുവനന്തപുരത്തുള്ള ഒരു ഡോക്ടറുടെ 51,889 രൂപ സൈബര്‍ സെല്ലിന്റെ സമയോചിത ഇടപെടലിലാണ് വീണ്ടെടുക്കാനായത്. 
ആര്‍മി, ബി.എസ്.എഫ്, സി.ആര്‍.പി.എഫ്, സി.ഐ.എസ്.എഫ്, എന്നിവയിലെ ഓഫിസര്‍മാര്‍ ട്രാന്‍സ്ഫര്‍ ആകുന്നതിനെ തുടര്‍ന്ന് ഒ.എല്‍.എക്‌സ് വഴി സാധനങ്ങള്‍ വില്‍ക്കുന്നതുമായി ബന്ധപ്പെട്ടാണ് മറ്റൊരു തട്ടിപ്പ്. യൂനിഫോമിലുളള ഫോട്ടോ സഹിതം പ്രൊഫൈല്‍ ഇട്ടിരിക്കുന്ന ഇവര്‍ കുറഞ്ഞ വിലയ്ക്ക് വാഹനങ്ങളും വീട്ടു സാധനങ്ങളും വില്‍പനയ്ക്കു വയ്ക്കുമെന്ന് അറിയിക്കും. ഇവരെ സമീപിച്ചാല്‍ പകുതിവിലയില്‍ സാധനങ്ങള്‍ ഓഫര്‍ ചെയ്ത് അഡ്വാന്‍സായി പണം വാങ്ങും. എന്നാല്‍ പീന്നീട് ഫോണില്‍ കിട്ടാതാകും.
തട്ടിപ്പുകാരുടെ അടുത്ത ഇരകള്‍ ഓണ്‍ലൈന്‍ മാര്‍ഗേന ജോലി അന്വേഷിക്കുന്നവരാണ്. ഇത്തരക്കാരുടെ തിരിച്ചറിയല്‍ രേഖകളും സര്‍ട്ടിഫിക്കറ്റും ശേഖരിച്ച് വലിയ ശമ്പളവും ജോലിയും ഓഫര്‍ ചെയ്യുന്നു. ലക്ഷങ്ങള്‍ തട്ടിയെടുക്കുന്ന ഇവര്‍ നല്‍കിയ നിയമന ഉത്തരവുമായി ജോയിന്‍ ചെയ്യാന്‍ പോകുമ്പോഴാണ് യഥാര്‍ഥ തട്ടിപ്പ് മനസിലാകുന്നത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവംബർ 27മുതൽ റിയാദ് മെട്രോയുടെ പ്രവർത്തനങ്ങൾ  ഭാഗികമായി ആരംഭിക്കുമെന്ന് സൂചന

Saudi-arabia
  •  21 days ago
No Image

തിരുവനന്തപുരത്ത് ഒന്നര കിലോ ഗ്രാം കഞ്ചാവുമായി മധ്യവയസ്കൻ പിടിയിൽ

Kerala
  •  21 days ago
No Image

നവംബർ 24 ന് ദുബൈ മെട്രോ സേവനങ്ങൾ പുലർച്ചെ 3 മണി മുതൽ ആരംഭിക്കും; RTA

uae
  •  21 days ago
No Image

ഗുരുതര നിയമ ലംഘനങ്ങൾ; റിയാദിൽ ഒമ്പത് സ്ഥാപനങ്ങൾ അടച്ചുപൂട്ടി 

Saudi-arabia
  •  21 days ago
No Image

തകർത്തടിച്ച് ക്യാപ്റ്റന്‍ സഞ്ജു; കിടിലൻ ജയവുമായി കേരളം

Cricket
  •  21 days ago
No Image

കോട്ടയത്ത് കഞ്ചാവുമായി യുവാവ് പിടിയിൽ

Kerala
  •  21 days ago
No Image

കോഴിക്കോട് മിനി പിക്കപ്പ് വാൻ മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  21 days ago
No Image

യുഎഇ ദേശീയദിനം പ്രമാണിച്ച് സൗജന്യ ഇന്റര്‍നെറ്റ് ഡാറ്റ; തട്ടിപ്പില്‍ വീഴരുതെന്ന് അധികൃതര്‍

uae
  •  21 days ago
No Image

മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ല; പ്രശ്‌നങ്ങള്‍ മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

Kerala
  •  21 days ago
No Image

യുഎഇയിലേക്കുള്ള ചെക്ക് ഇന്‍ ബാഗേജുകളില്‍ നിയന്ത്രണം; മുളക് അച്ചാറും, കൊപ്രയും, നെയ്യും പാടില്ല 

uae
  •  21 days ago