തന്നെ ഇഷ്ടമില്ലാത്തയാളാണ് മുള്ളറെന്ന് ട്രംപ്
വാഷിങ്ടണ്‍: മുന്‍ സ്‌പെഷ്യല്‍ കൗണ്‍സല്‍ റോബര്‍ട്ട് മുള്ളര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെതിരെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും രംഗത്ത്. അന്വേഷണ സംഘം പ്രസിഡന്റ് കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിട്ടില്ല എന്ന് മുള്ളര്‍ ഇന്നലെ പറഞ്ഞിരുന്നു. രണ്ടു വര്‍ഷത്തോളം ഈ വിഷയത്തില്‍ പ്രതികരിക്കാതിരുന്ന അദ്ദേഹം ഇന്നലെയാണ് മാധ്യമങ്ങളെ കണ്ടത്. റിപ്പോര്‍ട്ടില്‍ എവിടെയും ട്രംപ് നിരപരാധിയാണെന്ന് പറയുന്നില്ല എന്ന് മുള്ളര്‍ തീര്‍ത്തു പറഞ്ഞു.
ഇതോടെ പ്രതിരോധത്തിലായ ട്രംപ് എന്തെങ്കിലും തെളിവുണ്ടായിരുന്നുവെങ്കില്‍ തനിക്കെതിരെ കേസെടുക്കുമായിരുന്നു എന്ന് ട്വീറ്റ് ചെയ്തു.
കൂടാതെ മുള്ളര്‍ റിപ്പോര്‍ട്ടിനെ കളിയാക്കുകയും ചെയ്തു. അതിനുശേഷം പത്രപ്രവര്‍ത്തകരെ കണ്ടപ്പോഴും മുള്ളറെ സ്വഭാവഹത്യ ചെയ്യാനും റിപ്പോര്‍ട്ടിലെ വാക്കുകള്‍ വളച്ചൊടിക്കാനും അദ്ദേഹം മറന്നില്ല.
ട്രംപിനെ ഇഷ്ടമല്ലാത്ത ആളുകളില്‍ ഒരാളാണ് അദ്ദേഹം. കുറ്റം ചെയ്തുവെന്നതിന് തെളിവുകള്‍ ഒന്നുമില്ലെന്നു പറഞ്ഞാല്‍ ആരോപണവിധേയന്‍ നിരപരാധിയാണ് എന്നാണര്‍ത്ഥം- ട്രംപ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."