ആദര്‍ശത്തിനായുള്ള ആത്മസമര്‍പ്പണമാണ് ഹിജ്റ: ഹൈദരലി തങ്ങള്‍
മലപ്പുറം: ആദര്‍ശത്തിനു വേണ്ടിയുള്ള ആത്മസമര്‍പ്പണമാണ് ഹിജ്റയുടെ സന്ദേശമെന്നു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉപാധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. ഇസ്ലാമിക ചരിത്രത്തിലെ ഹിജ്റ നാനോന്മുഖ പാഠങ്ങളുടെ കലവറയാണെന്നും അദ്ദേഹം പറഞ്ഞു. 'അഹമ്മിയ്യത്തെ ഹിജ്റ' എന്ന പ്രമേയത്തില്‍ സമസ്ത കേരള മദ്റസാ മാനേജ്മെന്റ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഹിജ്റ സംഗമത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു തങ്ങള്‍.
മാനവിക ചരിത്രത്തില്‍തന്നെ അധികം പരാമര്‍ശിക്കപ്പെടാത്ത വിധത്തിലുള്ള പരസ്പര സ്നേഹം, സാഹോദര്യം, സഹിഷ്ണുത, ആത്മ ത്യാഗം തുടങ്ങിയ ഉന്നത ഗുണങ്ങളെല്ലാം മദീന പലായനത്തിന്റെയും അനുബന്ധ വികാസത്തിന്റെയും ചരിത്രത്തില്‍ കാണാമെന്നു തങ്ങള്‍ പറഞ്ഞു. അംഗീകരിച്ച ആദര്‍ശത്തിനു വേണ്ടി ഇഷ്ടപ്പെട്ടതിനെയെല്ലാം അവഗണിക്കാനാണ് ഹിജ്റ ഉദ്ബോധിപ്പിക്കുന്നത്. അതിനാല്‍ പ്രവാചക നിയോഗം, ദിവ്യ വെളിപാടുകളുടെ ലഭ്യത എന്നിവപോലെ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഹിജ്റയും നിലയ്ക്കാത്ത സന്ദേശമാണ് കൈമാറിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം സുന്നി മഹലില്‍ നടന്ന പരിപാടിയില്‍ എസ്.കെ.എം.എം.എ സംസ്ഥാന പ്രസിഡന്റ് കെ.ടി ഹംസ മുസ്ലിയാര് വയനാട് അധ്യക്ഷനായി. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പ്രാര്‍ഥന നടത്തി. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഹംസ റഹ്മാനി കൊണ്ടിപറമ്പ് വിഷയാവതരണം നടത്തി. സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, കെ. മോയിന്‍ കുട്ടി മാസ്റ്റര്‍, കൊട്ടപ്പുറം അബ്ദുല്ല മാസ്റ്റര്‍, ഹസന് സഖാഫി പൂക്കോട്ടൂര്‍, കെ.എം കുട്ടി എടക്കുളം, എം.എ ഖാദര്‍, എം. അബ്ദുല്‍ റശീദ്, കെ.പി കോയ, സാദാലിയാഖത്തലി, ശാഹുല്‍ ഹമീദ് മേല്‍മുറി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."