പാവിട്ടപ്പുറം മാങ്കുളത്തിന് സുരക്ഷാവേലിയാകുന്നു
ചങ്ങരംകുളം: സംസ്ഥാന പാതയോരത്ത് ആലങ്കോട് പഞ്ചായത്തില്‍ പതിനൊന്നാം വാര്‍ഡ് പാവിട്ടപ്പുറം മാങ്കുളത്തിന് സുരക്ഷാവേലി നിര്‍മാണം ആരംഭിച്ചു. യാത്രക്കാരുടേയും സമീപവാസികളുടേയും വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു മാങ്കുളത്തിന് സുരക്ഷാഭിത്തിയോ വേലിയോ പണിയണം എന്നത്. സംസ്ഥാന പാതയ്ക്കരികില്‍ ആയതിനാല്‍ നിരവധി തവണ ഇവിടെ വാഹനങ്ങള്‍ കുളത്തിലേക്ക് മറിഞ്ഞ് അപകടം ഉണ്ടാകുകയും നിരവധി പേര്‍ക്ക് പരിക്ക് ഏല്ക്കുകയും ചെയ്തിരുന്നു.
കോക്കൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലേക്കടക്കം നിരവധി വിദ്യാര്‍ഥികള്‍ കടന്നുപോകുന്ന കോക്കൂര്‍-മാങ്കുളം റോഡും ഇതു വഴിയാണ് കടന്നു പോകുന്നത്. നിരവധി ക്ലബ് പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും താല്കാലിക വേലികള്‍ പണിതെങ്കിലും പ്രശ്നത്തിന് പരിഹാരമായിരുന്നില്ല. നിവധി തവണ നാട്ടുകാരും രാഷ്ട്രീയ സംഘടനകളും മാങ്കുളത്ത് സുരക്ഷാഭിത്തി നിര്‍മിക്കാന്‍ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ കനിഞ്ഞില്ല. നിലവില്‍ വളയംകുളം റൈസ് ആന്‍ഡ് ഫിഷ് റെസ്റ്റോറന്റ് ആണ് മുഴുവന്‍ തുകയും എടുത്തു കൊണ്ട് സ്റ്റീല്‍ പൈപ്പുപയോഗിച്ച് സുരക്ഷാവേലി നിര്‍മിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."