ചീനല്‍ കെട്ടിയുള്ള മത്സ്യബന്ധനം കുടിവെള്ള ക്ഷാമത്തിന് കാരണമാകുന്നു
എടപ്പാള്‍: ചീനല്‍ കെട്ടിയുള്ള മത്സ്യബന്ധനംമൂലം തോടുകളിലൂടെയുള്ള ജലത്തിന്റെ ഒഴുക്ക് തടസപ്പെടുന്നത് കര്‍ഷകരെ ബുദ്ധിമുട്ടിക്കുന്നു.
ഇത്തരത്തില്‍ സ്വാഭാവിക ഒഴുക്ക് തടസപ്പെടുന്നത് മേഖലയില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് കാരണമായതായും കര്‍ഷകര്‍ പറയുന്നു. കോള്‍ മേഖലകളിലെ വിവിധ ഭാഗങ്ങളിലാണ് ഇത്തരത്തില്‍ ചീനല്‍ കെട്ടിയുള്ള മത്സ്യബന്ധനം നടക്കുന്നത്. തോടിനു കുറുകെ കുറ്റിയടിച്ച് ചീനലുകള്‍ സ്ഥാപിച്ചതിനാല്‍ വെള്ളത്തിലൂടെ ഒഴുകിയെത്തുന്ന മാലിന്യങ്ങളും മറ്റും ഇവിടെ തടഞ്ഞുനില്‍ക്കുകയും പിന്നീട് ഇവിടെ ചെടികള്‍ വളര്‍ന്ന് ജലത്തിന്റെ സ്വാഭാവിക ഒഴുക്കു തടസപ്പെടുകയും ചെയ്യുന്നു.
ഇത്തരം കുറ്റികളും വലകളും നീക്കംചെയ്യണമെന്ന് കോള്‍ കര്‍ഷകര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ നടപടിയുണ്ടണ്ടായില്ല. ഇതേത്തുടര്‍ന്ന് കോലത്തുപാടത്തെയും മൂച്ചിക്കല്‍ കോള്‍പടവിലെയും കര്‍ഷകര്‍ ചേര്‍ന്നു ജനകീയ കമ്മിറ്റി രൂപീകരിക്കുകയും തോട് വൃത്തിയാക്കാന്‍ ശ്രമം ആരംഭിക്കുകയും ചെയ്തിട്ടുണ്ടണ്ട്. ഇതിന്റെ ഭാഗമായി പൊന്തക്കാടുകള്‍ ഉണക്കുന്നതിനായി മരുന്നടിക്കുന്ന ജോലികള്‍ പൂര്‍ത്തിയായി.
പഞ്ചായത്തിന്റെ സഹകരണത്തോടെ തൊഴിലുറപ്പ് പദ്ധതി പ്രകാരം കാടുകള്‍ വെട്ടിത്തെളിക്കുന്നതിനു നടപടി സ്വീകരിക്കാനും നിലവില്‍ ആലോചനയുണ്ടണ്ട്. തോടുകളിലൂടെ ജലമൊഴുക്ക് ആരംഭിക്കുന്നതോടെ പ്രദേശത്തെ ജലക്ഷാമത്തിനു പരിഹാരം കാണാനാകുമെന്നും കര്‍ഷകര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."