പൊലിസ് സ്റ്റേഷന് മുന്നില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം
ചവറ: പൊലിസിനെയും നാട്ടുകാരെയും അരമണിക്കൂറോളം ഭീതിയാലാഴ്ത്തി ദേഹത്ത് പെട്രോളിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി യുവാവിന്റെ പരാക്രമം. ഇന്നലെ പകല്‍ 11.50- ഓടെയാണ് സംഭവങ്ങളുടെ തുടക്കം. ചവറ സ്വദേശിയായ യുവാവാണ് പെട്രോളൊഴിച്ച് ലൈറ്ററുമായി സ്റ്റേഷന് മുന്നില്‍ എത്തി ആത്മഹത്യാ ഭീഷണി മുഴക്കിയത്. സംഭവം അറിഞ്ഞ് സ്റ്റേഷന് പരിസരം ജനങ്ങളെ കൊണ്ട് നിറഞ്ഞു. ഭീഷണി മുഴക്കി നിന്നിരുന്ന യുവാവിനെ ജനപ്രതിനിധികളും പൊലിസും അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടു.
ഇതിനിടയില്‍ വിവരം അറിഞ്ഞെത്തിയ ചവറ ഫയര്‍ഫോഴ്സ് സംഘം യുവാവ് കാണാതെ മറഞ്ഞിരുന്ന ഇയാളെ ആത്മഹത്യ ശ്രമത്തില്‍ നിന്ന് പിന്തിരിപ്പിക്കാനുളള ശ്രമങ്ങള്‍ ആലോചിച്ച് വരുകയായിരുന്നു. ലൈറ്ററുമായി നിന്നിരുന്ന യുവാവിന്റെ അടുക്കലേക്ക് പോകാന്‍ പൊലിസും കാണികളും മടിച്ച് നിന്നു. ഇതിനിടയില്‍ യുവാവിന്റെ ശ്രദ്ധ മാറിയ നിമിഷത്തില്‍ ഷാജു പിന്നാലെ വന്ന് ചാടി യുവാവിനെ കീഴടക്കുകയായിരുന്നു.
പിടിവലിക്കിടയില്‍ യുവാവ് തന്റെ ശരീരത്തിലേക്ക് തീ കത്തിക്കുകയും ചെയ്തു. തീ പടര്‍ന്നു പിടിക്കുന്നത് കണ്ട് ഷാജു യുവാവുമായി നിലത്ത് കിടന്നുരുളുകയും ഈ സമയം മറ്റുളളവര്‍ തീ കെടുത്തല് യന്ത്രം ഉപയോഗിച്ച് തീ കെടുത്തുകയുമായിരുന്നു. യുവാവിന്റെ തോളിലും നെഞ്ചിലും ചെറിയ രീതിയില്‍ പൊള്ളലേറ്റു.
രക്ഷകനായി എത്തിയ ഷാജുവിന് നിസാര പരുക്കേറ്റു.
ഉടന്‍ തന്നെ ഹൈവേയുടെ ആംബുലന്‍സില്‍ യുവാവിനെ ജില്ലാ ആശുപത്രിയിലെത്തിച്ചു. നേരത്തെ പ്രദേശത്തെ വീട്ടമ്മയുമായി ഉണ്ടായ അടുപ്പമാണ് യുവാവിനെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് പൊലിസ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."