HOME
DETAILS

സോപാനം വാദ്യോത്സവം സമാപിച്ചു

  
backup
May 13 2017 | 04:05 AM

%e0%b4%b8%e0%b5%8b%e0%b4%aa%e0%b4%be%e0%b4%a8%e0%b4%82-%e0%b4%b5%e0%b4%be%e0%b4%a6%e0%b5%8d%e0%b4%af%e0%b5%87%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b5%e0%b4%82-%e0%b4%b8%e0%b4%ae%e0%b4%be%e0%b4%aa


എടപ്പാള്‍: അപൂര്‍വങ്ങളായ വാദ്യകലകളുടെ സമന്വയത്തിനു വേദിയായ സോപാനം വാദ്യോത്സവം സമാപിച്ചു. സമാപന ദിവസമായ ഇന്നലെ അഞ്ച് മദ്ദളങ്ങള്‍ ഒരുമിച്ചും ഒറ്റയായും താളനിബദ്ധമായി വായിക്കുന്ന പഞ്ചമദ്ദളകേളി കലാമണ്ഡലം അനന്തകൃഷ്ണനും സംഘവും അവതരിപ്പിച്ചു. കൂടാതെ ഇടുക്കി ജില്ലയിലെ മലപ്പുലയര്‍ വിഭാഗക്കാരുടെ നൃത്തമായ മലപ്പുലയ ആട്ടം മറയൂര്‍ ജഗദീഷും സംഘവും അവതരിപ്പിച്ചു. ഈ നൃത്തത്തില്‍ കിടിമുട്ടി, ഉറുമി തുടങ്ങിയ വാദ്യോപകരണങ്ങളാണ് ഉപയോഗിച്ചത്.
പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ അവതരിപ്പിക്കുന്ന കലാരൂപം പടയണിയുടെ അകമ്പടിയായി ഉപയോഗിക്കുന്ന തപ്പ് മേളം ഗോത്രകലാപീഠം കുന്നന്താനം അവതരിപ്പിച്ചു. മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ പ്രചാരത്തിലുണ്ടണ്ടായിരുന്ന വില്ലു പാട്ട്, വില്ലടിച്ചാന്‍ പാട്ട് എന്നീ കലാരൂപങ്ങള്‍ക്ക് ഉപയോഗിക്കുന്ന വില്ല് ഉപയോഗിച്ചുകൊണ്ടണ്ടുള്ള വില്ലിന്‍മേല്‍ തായമ്പക കലാമണ്ഡലം രാജനും സംഘവും അവതരിപ്പിച്ചപ്പോള്‍  മാപ്പിള കലാ അക്കാദമി എടപ്പാള്‍ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ മാപ്പിള പാരമ്പര്യത്തില്‍ അതിഷ്ഠിതമായ കോല്‍ക്കളി അവതരിപ്പിച്ചു.
എടപ്പാള്‍ വാസു പുള്ളവനും സംഘവും പുള്ളുവന്‍പാട്ടും ജെയ്‌സനും സംഘവും ചേര്‍ന്ന് ഫ്യൂഷന്‍ സംഗീതവും അവതരിപ്പിച്ചു. അന്യം നിന്നുകൊണ്ടണ്ടിരിക്കുന്ന മുപ്പത്തിയഞ്ചോളം വാദ്യകലകളാണ് കഴിഞ്ഞ ആറ് ദിവസമായി പെരുമ്പറമ്പില്‍ അരങ്ങേറിയത്. മണ്‍മറഞ്ഞു പോയതും അവഗണിക്കപ്പെട്ട് കിടക്കുന്നതുമായ കലാരൂപങ്ങളെ രംഗത്തെത്തിച്ചതിന് പുറമേ പുരാതന വാദ്യോപകരണങ്ങളുടെയും അവയുമായി ബന്ധപ്പെട്ട കലാരൂപങ്ങളുടെ ചമയപ്രദര്‍ശനവും വാദ്യകലാകാരന്‍മാരുടെ ചിത്ര പ്രദര്‍ശനവും നടന്നു. ഈ രംഗത്ത് പഠനം നടത്തുന്നവര്‍ക്കും സാധാരണക്കാര്‍ക്കും ആസ്വാദകരമാകുന്ന വിധമാണ് കലാവിരുന്ന് ആസൂത്രണം ചെയ്തിരുന്നത്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  13 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  13 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  13 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  13 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  13 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  13 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  13 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  13 days ago
No Image

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വിഷവാതക സാന്നിധ്യം; സുനിത വില്യംസും,ബുച്ച് വിൽമറും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Tech
  •  13 days ago
No Image

ചുഴലിക്കാറ്റ് മുന്നറിയിപ്പ് പിന്‍വലിച്ചു; പക്ഷെ മഴ കനക്കും; ശനിയാഴ്ച്ച രണ്ടിടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  13 days ago