തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്ന്: 373 മണ്ഡലങ്ങളില്‍ പോള്‍ ചെയ്ത വോട്ടുകളേക്കാള്‍ കൂടുതല്‍ ഇ.വി.എം എണ്ണിയപ്പോള്‍ കിട്ടി: അന്വേഷണമാവശ്യപ്പെട്ട് കോണ്‍ഗ്രസ്
ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ 373 മണ്ഡലങ്ങളില്‍ പോള്‍ ചെയ്ത വോട്ടുകളേക്കാള്‍ കൂടുതല്‍ ഇ.വി.എം എണ്ണിയപ്പോള്‍ കിട്ടിയെന്ന് ദ ക്വിന്റ് റിപ്പോര്‍ട്ട്.
ഓണ്‍ലൈന്‍ വെബ് സൈറ്റായ ദ ക്വിന്റിന്റെ അന്വേഷണാത്മക റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. എല്ലാ കണക്കുകളും അവര്‍ പുറത്തുവിട്ടിട്ടില്ല. 373 ലോക്സഭാ മണ്ഡലങ്ങളില്‍ പോള്‍ചെയ്ത വോട്ടിലും എണ്ണിയ വോട്ടിലും വലിയ വ്യത്യാസമാണ് കാണുന്നത്. ഇത് തെരഞ്ഞെടുപ്പ് കമ്മിഷന് തന്നെ നേരത്തെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച കണക്കുമായി തട്ടിച്ചുനോക്കുമ്പോള്‍ പതിനായിരക്കണക്കിന് വോട്ടുകളുടെ വ്യത്യാസവും കാണിക്കുന്നു.
ബീഹാര്‍, ഉത്തരപ്രദേശ്, അരുണാചല്‍ പ്രദേശ്, തമിഴ്നാട്, എന്നീ സംസ്ഥാനങ്ങളിലാണ് ഈ വ്യത്യാസം കാണുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ചെറിയ വ്യത്യാസത്തില്‍ പരാജയപ്പെട്ട മണ്ഡലത്തിലൊക്കെ വലിയ വ്യത്യാസം കാണുന്നതായി വെബ്സൈറ്റ് പറയുന്നു. ഇതു സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിട്ട് പ്രതികരിച്ചില്ലെന്നും വെബ്സൈറ്റ് പറയുന്നു.
ഇതോടെ തിരഞ്ഞെടുപ്പിലെ അട്ടിമറിയിലേക്കും ഒത്തുകളിയിലേക്കുമാണ് വിരല്‍ചൂണ്ടുന്നതെന്ന സംശയം ബലപ്പെട്ടു.
വാര്‍ത്ത പുറത്തുവന്നതോടെ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി.
സര്‍ക്കാരുകളെ വിലയിരുത്തന് ജനങ്ങള്‍ക്ക് കിട്ടുന്ന അവസരമാണ് തെരഞ്ഞെടുപ്പ്. അത് കൊണ്ട് ജനങ്ങള്‍ക്ക് സംവിധാനത്തെ വിശ്വാസത്തിലെടുക്കാന്‍ കഴിയണം. പോള്‍ ചെയ്ത വോട്ടുകളിലും ഇ.വി.എമ്മില്‍ രേഖപ്പെടുത്തിയ വോട്ടുകളിലും തുടര്‍ച്ചയായി ക്രമക്കേടുണ്ടാവുന്നുണ്ട്. ഈ വൈരുധ്യം എങ്ങനെ വരുന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് വിശദീകരിക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് പ്രതികരിക്കാത്തതും ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്. വരും ദിനങ്ങളില്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുന്ന വാര്‍ത്തകള്‍ കൂടി പുറത്തുവന്നേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."