മോദി മന്ത്രിസഭയില്‍ വീണ്ടും വ്യാജ ഡിഗ്രി വിവാദം: മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാലിന്റെ ഡോക്ടറേറ്റ് വ്യാജമെന്ന്
ന്യുഡല്‍ഹി: പുതിയ മോദി മന്ത്രിസഭ അധികാരമേറ്റതോടെ വിവാദങ്ങളും തുടങ്ങി. മന്ത്രിയുടേത് വ്യാജ ഡിഗ്രിയാണെന്ന വിവാദമാണ് പുറത്തുവരുന്നത്. മോദി മന്ത്രിസഭയിലെ മാനവ വിഭവശേഷി വകുപ്പ് മന്ത്രി രമേഷ് പൊഖ്രിയാലിന്റെ ഡോക്ടറേറ്റിനെക്കുറിച്ചാണ് വിവാദം. ഇത് വ്യാജമാണെന്നാണ് ആരോപണം. ഇന്ത്യാ ടുഡേ ദിനപത്രമാണ് രമേഷ് പൊഖ്രിയാലിന്റെ പേരിലുള്ള രണ്ട് ഡോക്ടറേറ്റുകള്‍ വ്യാജമെന്ന് റിപ്പോര്‍ട്ട് ചെയ്തത്.
രമേഷ് പൊഖ്രിയാലിന്റെ പേരിലുള്ള രണ്ട് ഡി-ലിറ്റ് ബിരുദങ്ങള്‍ ഓപ്പണ്‍ ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് കൊളംബോ എന്ന ശ്രീലങ്കന്‍ സര്‍വകലാശാലയുടെ പേരിലാണ്. സാഹിത്യത്തിലെ സംഭാവനകള്‍ പരിഗണിച്ച് 1990ല്‍ കൊളംബോ ഓപ്പണ്‍ സര്‍വകലാശാല ഡി ലിറ്റ് ബിരുദം നല്‍കിയെന്നാണ് രമേഖ് പൊഖ്രിയാലിന്റെ ബയോ ഡാറ്റയില്‍ പറയുന്നത്. എന്നാല്‍ ശ്രീലങ്കയില്‍ ഇങ്ങനെയൊരു സര്‍വകലാശാല ഇല്ലെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
ശാസ്ത്രരംഗത്തെ സംഭാവനകള്‍ പരിഗണിച്ചും കൊളംബോ ഓപ്പണ്‍ സര്‍വകലാശാല പൊഖ്രിയാലിന് രണ്ടാമതൊരു ഡോക്ടറേറ്റ് കൂടി നല്‍കിയിട്ടുണ്ടെന്നാണ് അവകാശവാദം. എന്നാല്‍ ഇങ്ങനെയൊരു സര്‍വകലാശാല ശ്രീലങ്കയില്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന് ശ്രീലങ്കയിലെ സര്‍വകലാശാല ഗ്രാന്‍ഡ്സ് കമ്മീഷനില്‍ നിന്ന് സ്ഥിരീകരണം കിട്ടിയെന്നാണ് ഇന്ത്യാ ടുഡേയുടെ റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."